വാ​നാ​ക്രൈ ആ​ക്ര​മണത്തിന് പിന്നില്‍ ചൈനീസ് നന്നായി കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍

ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്തെ ന​ടു​ക്കി​യ വാ​നാ​ക്രൈ റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ചൈ​നീ​സ് ഭാ​ഷ സം​സാ​രി​ക്കു​ന്ന കു​റ്റ​വാ​ളി​ക​ൾ ആ​കാ​മെ​ന്ന് സൈ​ബ​ർ സെ​ക്യൂ​രി​റ്റി വി​ദ​ഗ്ധ​ർ.മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് കം​പ്യൂ​ട്ട​ർ സ്ക്രീ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന റാ​ൻ​സം നോ​ട്ടീ​സി​ലു​ള്ള ഭാ​ഷ​ക​ളെ കുറിച്ച് ന​ട​ത്തി​യ പ​ഠ​ന​മാ​ണ് നി​ഗ​മ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​നം. വാ​നാ​ക്രൈ​യു​ടെ ചൈ​നീ​സ് വേ​ർ​ഷ​നി​ൽ മാ​ത്ര​മാ​ണ് കൃ​ത്യ​മാ​യ വ്യാ​ക​ര​ണ​വും ഒ​ഴു​ക്കു​മു​ള്ള ഭാ​ഷ കാ​ണാ​നാ​വു​ക. അ​തി​നാ​ൽ റാ​ൻ​സം നോ​ട്ടീ​സ് എ​ഴു​തി​യ​ത് ചൈ​ന​ക്കാ​ര​നോ ചൈ​നീ​സ് ഭാ​ഷ അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യു​ന്ന ആ​ളോ ആ​കാ​മെ​ന്ന് ഗ​വേ​ഷ​ക​ർ പറയുന്നു.
വാ​ന​ക്രൈ റാ​ൻ​സം നോ​ട്ടീ​സ് 28 ഭാ​ഷ​ക​ളി​ലാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ ഇം​ഗ്ലീ​ഷും ചൈ​നീ​സും മാ​ത്ര​മാ​ണ് മ​നു​ഷ്യ​രാ​ൽ എ​ഴു​ത​പ്പെ​ട്ട​ത്. കൊ​റി​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു ഭാ​ഷ​ക​ളു​ടെ വി​വ​ർ​ത്ത​ന​ത്തി​ന് ഗൂ​ഗി​ൾ ട്രാ​ൻ​സ്ലേ​റ്റാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇം​ഗ്ലീ​ഷ് വേ​ർ​ഷ​നി​ൽ “ബ​ട്ട് യു ​ഹാ​വ് നോ​ട്ട് സോ ​ഇ​ന​ഫ് ടൈം’ ​പോ​ലെ അ​സാ​ധാ​ര​ണ​മാ​യ ശൈ​ലി​ക​ൾ കാ​ണാം. അ​തി​നാ​ൽ റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ചൈ​നീ​സ് ഭാ​ഷ ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന ആ​ളു​ക​ൾ ആ​കാ​മെ​ന്നും ബി​സി​ന​സ് റി​സ്ക് ഇ​ന്‍റ​ലി​ജ​ൻ​സ് സം​ഘ​മാ​യ ഫ്ളാ​ഷ് പോ​യി​ന്‍റി​ൽ നി​ന്നു​ള്ള ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം