വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ; പോലീസിന് അന്വേഷണം വഴിപിഴച്ചോ?

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തില്‍ പോലീസിന് അന്വേഷണം വഴിപിഴച്ചോ? വാളയാറിലെ സഹോദരിമാർ ജീവനൊടുക്കിയത് തന്നെയെന്ന് ഉറപ്പിച്ച് പറഞ്ഞു കൊണ്ട് പോലീസ്. പീഡനം നടന്നിട്ടുണ്ടെങ്കിലും മരണം കൊലപാതകമല്ലെന്നാണ് പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതാണെന്ന് സാധൂകരിക്കാനുള്ള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല.
അട്ടപ്പളം സ്വദേശികളായ കൃതിക(11) ശരണ്യ (9) എന്നീ സഹോദരികളെയാണ് ജനുവരി, മാര്‍ച്ച് മാസങ്ങളിലായി ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ക്രൂരമായ ലൈംഗീക പീഡനത്തിനു ഇരയായിരുന്നുവെന്ന് വ്യക്തമായിരുന്നു. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി ലഭിച്ചതിനു ശേഷം പൂർണമായ റിപ്പോര്‍ട്ട് നല്‍കാനാവുമെന്നാണ് അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ പറയുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം