വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ലോകത്തിലേക്ക്

വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ലോകത്തിലേക്ക്.  ജനിച്ചനാള്‍ മുതല്‍ നിറമുള്ള ലോകത്തെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞ കേട്ടറിവുമാത്രമുള്ള വിജയലക്ഷ്മിയ്ക്ക് ഇത് ജീവിതാഭിലാഷമാണ്. വിജയലക്ഷ്മിക്ക് നേരിയതോതില്‍ കാഴ്ച ലഭിച്ചു തുടങ്ങിയതായി ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും പറഞ്ഞു. അധികം വൈകാതെ കാഴ്ച പൂര്‍ണമായും ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഇവര്‍ പറഞ്ഞു. നിലവില്‍ പ്രകാശം തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. കൂടാതെ വളരെ അടുത്തുള്ള വസ്തുക്കളെ നിഴല്‍പോലെ കാണാനും സാധിക്കും.

തന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍നിന്ന, തന്റെ കണ്ണായി കൂടെനിന്ന അച്ഛനെയും അമ്മയെയുമാണ് കാഴ്ച തിരിച്ചുകിട്ടിയാല്‍ വിജയലക്ഷ്മിക്ക് ആദ്യം കാണേണ്ടത്. പിന്നീട്  തന്റെ കഴുത്തില്‍ താലിചാര്‍ത്താന്‍ പോകുന്നയാളെയും. ഓരോ ദിവസം ചെല്ലുന്തോറും പ്രകാശം തിരിച്ചറിയാനുള്ള ശേഷി വര്‍ധിക്കുന്നുണ്ടെന്ന് വിജയലക്ഷ്മി പറഞ്ഞു. ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറും ശ്രീവിദ്യയും സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാവിധിപ്രകാരമുള്ള ചികിത്സയാണ് നല്‍കുന്നത്. ഏകദേശം പത്തുമാസം നീണ്ടുനിന്ന ചികിത്സയ്‌ക്കൊടുവിലാണ് വിജയലക്ഷ്മി പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അന്ധതയെ സംഗീതം കൊണ്ടു തോല്‍പ്പിച്ച പ്രതിഭയാണ് വിജയലക്ഷ്മി. സംഗീതത്തിലുള്ള ജ്ഞാനം കൊണ്ടും വ്യത്യസ്തമായ സ്വരം കൊണ്ടുമാണ് അവര്‍ ശ്രദ്ധ നേടിയത്. ഗായത്രി വീണയെന്ന സംഗീതോപകരണം വായിക്കുന്നതിലുള്ള പ്രാഗത്ഭ്യവും ഗാനങ്ങളെ തന്റേതായ ശൈലിയിലേക്കു മാറ്റി പാടുവാനുള്ള കഴിവും വേദികളുടെയും പ്രിയ ഗായികയാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം