വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ നാല് മലയാളികളടക്കം 18 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധി;17 പേരെ വെറുതെ വിട്ടു

കൊച്ചി :വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ മലയാളികളായ നാലു പേരടക്കം 18 പ്രതികള്‍ കുറ്റക്കാരെന്ന് കൊച്ചി എന്‍ഐഎ കോടതി വിധിച്ചു. 17 പേരെ വെറുതെ വിട്ടു. കേസില്‍ നാല് മലയാളികളടക്കം 35 പ്രതികളാണ് വിചാരണ നേരിട്ടത്. സംസ്ഥാനത്തെ ഏറ്റവും സുപ്രധാന തീവ്രവാദ കേസാണ് വാഗമണ്‍ ആയുധ പരിശീലന ക്യാമ്പ്.

ഷാദുലി, ഷിബിലി, അൻസാർ നദ്വി, അബ്ദുൽ സത്താർ എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മലയാളികൾ. ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപക നേതാവ് അബ്ദുൾ സുബഹാൻ ഖുറേഷി അടക്കം 35 പ്രതികളാണ് കേസിലുണ്ടായിരുന്നത്.

ഈരാറ്റുപേട്ട സ്വദേശികളാണ് ശാദുലിയും ശിബിലിയും മുഹമ്മദ് അൻസാർ നദ്വി, അബ്ദുൾ സത്താർ എന്നിവര്‍ ആലുവ സ്വദേശികളാണ്.കേസിലെ 31ാം പ്രതി നേരത്തെ ഭോപ്പാലിൽ ജയിൽ ചാടാനുള്ള ശ്രമത്തിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചിരുന്നു

2007 ഡിസംബര്‍ 10 മുതല്‍ 12 വരെ കോട്ടയം വാഗമണ്ണിലെ തങ്ങള്‍പാറയില്‍ നിരോധിത സംഘടനയായ സിമി പ്രവര്‍ത്തകര്‍ രഹസ്യ യോഗം ചേര്‍ന്ന് ആയുധ പരിശീലനം നടത്തിയെന്നാണ് കേസ്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞടുത്ത സിമി പ്രവര്‍ത്തകരാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം