വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടും മന്ത്രി ഡോ. കെ ടി ജലീല്‍

 

kt jaleelകൊച്ചി > വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചെന്ന് വഖഫ് ബോര്‍ഡിന്റെ ചുമതലയുള്ള തദ്ദേശഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. നിലവിലുള്ള 22 പോസ്റ്റുകളിലും ഭാവിയിലുണ്ടാകുന്ന പോസ്റ്റുകളിലും പിഎസ്‌സി വഴിയാവും നിയമനം നടത്തുക. വഖഫ് ബോര്‍ഡിനുള്ള ഗ്രാന്റ് വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയായ ശേഷം ആദ്യമായി കലൂരിലുള്ള വഖഫ് ബോര്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ച ജലീല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സൈദ് റഷീദ് അലി ശിഹാബ് തങ്ങളുമായി  കുടിയാലോചന നടത്തിയിരുന്നു. ഇതിനുശേഷമാണ് മന്ത്രി തീരുമാനം വ്യക്തമാക്കിയത്.kt fb

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം