പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശി പിടിയില്‍; സംഭവം ഇങ്ങനെ

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത്  പീഡിപ്പിച്ച ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട് വടകര മരിച്ചിനാരി വീട്ടില്‍ വിശാലിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 25നാണ് സംഭവം. ടെക്നോപാര്‍ക്കില്‍ വച്ചാണ് വിശാല്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുടെ അയല്‍വാസി കൂടിയായിരുന്നു വിശാല്‍. തുടര്‍ന്നുണ്ടായ പരിചയത്തില്‍, പെണ്‍കുട്ടിയെ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് വിശാല്‍ ബംഗളൂരുവില്‍ എത്തിച്ചു. അവിടെ ഒരു ലോഡ്ജില്‍ മുറിയെടുത്ത ശേഷം മൂന്നുദിവസത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അടുത്തദിവസം ബംഗളൂരുവില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെടുകയായിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞു. പ്രതിക്കെതിരെ പോസ്കോ നിയമപ്രകാരവും, തട്ടിക്കൊണ്ടു പോകല്‍, പീഡിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമ്മയുടെ പരാതിയില്‍ കഴക്കൂട്ടം പൊലീസാണ് വിശാലിനെ അറസ്റ്റ് ചെയ്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം