വടകരയിലെ സിപിഎം-ബിജെപി സംഘർഷം;സര്‍വകക്ഷി യോഗത്തിനു പിന്നാലെ വെല്ലിവിളി നടത്തി ഇരു പാര്‍ട്ടികളും

കോഴിക്കോട്: വടകരയിലും പരിസരപ്രദേശങ്ങളിലും ദിവസങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന സിപിഎം -ബിജെപി സംഘർഷത്തിന് പരിഹാരം കാണാനായി ആർഡിഒയുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം ചേർന്നു. യോഗത്തില്‍ അക്രമസംഭവങ്ങളെ അപലപിച്ചു. പോലീസ് നടപടി ശക്തമാക്കിയതായും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡിവൈഎസ്പി കെപി ചന്ദ്രൻ യോഗത്തിൽ ഉറപ്പ് നൽകി.

സംഘർഷം മുതലെടുത്ത് നാടിന്‍റെ സമാധാന അന്തരീക്ഷം തകർക്കാൻ ബാഹ്യശക്തികൾ ഇടപെടുന്നതായി യോഗത്തിൽ അഭിപ്രായം ഉയർന്നു. ഒരാഴ്ച മേഖലയിൽ പ്രതിഷേധപ്രകടനങ്ങളും പൊതുയോഗങ്ങളും നിർത്തിവയ്ക്കാൻ യോഗം തീരുമാനിച്ചു.

എന്നാല്‍ പ്രതിഷേധപ്രകടനങ്ങളും പൊതുയോഗങ്ങളും നിർത്തിവെയ്ക്കാൻ യോഗം തീരുമാനിച്ചെങ്കിലും യോഗം പൂർത്തിയായതിന് പിന്നാലെ സിപിഎമ്മും ബിജെപിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത് വിനയായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം