മലയാളികളുടെ ആക്ഷന്‍ നായിക വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്

കമല ഹാസസനു പിറകെ മലയാളികളുടെ ഒരു കാലത്തെ ആക്ഷന്‍ നായിക വാണി വിശ്വനാഥ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. താരം കേരള രാഷ്ട്രീയത്തിലേക്കല്ല പകരം തെലുങ്ക് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാനാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. എം.എല്‍.എയും മുന്‍ നടിയുമായ റോജക്കെതിരെയാകും വാണി വിശ്വനാഥിനെ രംഗത്തിറക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു പ്രമുഖ തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വാര്‍ത്തയ്ക്ക് താരത്തില്‍ നിന്ന് ഇതുവരെ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. വാണി രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന വാര്‍ത്ത പുറത്തു വന്നത് സിനിമാ ലോകത്തും രാഷ്ട്രീയ മേഖലയിലും ചര്‍ച്ചയായിട്ടുണ്ട്.

തെലുഗു ദേശം പാര്‍ട്ടിക്കായാണ് വാണി വിശ്വനാഥ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷാ സിനിമകളിലും വാണി വിശ്വനാഥ് അഭിനയിച്ചിട്ടുണ്ട്.മലയാള നടന്‍ ബാബുരാജിന്റെ ഭാര്യയായതോടെയാണ് സിനിമയില്‍ നിന്ന് വാണി വിശ്വനാഥ് മാറിനിന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം