വൈഫൈ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; നിങ്ങള്‍ മൂന്നാമതൊരാളുടെ നിരീക്ഷണത്തിലാണ്

വൈഫൈ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക .നിങ്ങള്‍ മൂന്നാമതൊരാളുടെ നിരീക്ഷണത്തിലാണ്. വൈഫൈ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ മൊബൈലിലുള്ള രഹസ്യങ്ങളെല്ലാം വേറൊരാള്‍ക്ക്  ചോര്‍ത്താന്‍ കഴിയും.

പബ്ലിക് വൈഫൈ ഉപയോഗിച്ച് ചെയ്യുന്ന  കാര്യങ്ങളെല്ലാം മൂന്നാമതൊരാള്‍ക്ക്  കണ്ടെത്താന്‍ സാധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ പബ്ലിക് വൈഫൈ ഉപയോഗിക്കുന്ന 96 ശതമാനം പേരും അപകടത്തിലാണെന്നാണ് നോര്‍ടോണ്‍ വൈഫൈ റിസ്ക് റിപ്പോര്‍ട്ട് 2017 പറയുന്നത്.

വീഡിയോയും ഫോട്ടോകളും കൈമാറ്റം ചെയ്യുന്നതിന് പബ്ലിക് വൈഫൈ ഉപയോഗിക്കുമ്പോള്‍ ഇത് ഒരു  ചതിക്കുഴിയാണ് എന്ന് പലര്‍ക്കും അറിവില്ല. 73 ശതമാനം ആളുകളും വൈഫൈ ലഭിച്ചാല്‍ അത് വെറുതെ കളയാറില്ല.

വൈഫൈയിലൂടെ ബാങ്ക് ഇടപാടുകള്‍ നടത്തുന്നതും, വ്യകതിപരമായ വിവരങ്ങള്‍ കൈമാറുന്നതും, ഇമെയില്‍ പരിശോധിക്കുന്നതുമെല്ലാം നിര്‍ബന്ധമായും ഉപേക്ഷിക്കണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഫോണുകള്‍ സംരക്ഷിക്കാനായി  ആപ്ലിക്കേഷനുകള്‍ ഉണ്ടെങ്കിലും സൈബര്‍ ആക്രമങ്ങള്‍ തടയാന്‍ പലപ്പോഴും ഇവയ്ക്ക് കഴിയാറില്ല.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം