കോഴി ഇറച്ചി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!!! നിങ്ങളുടെ ജീവന്‍ അപകടത്തിലാണ്

രാജ്യത്ത് ഭക്ഷണത്തിനായി വളര്‍ത്തുന്ന ഇറച്ചിക്കോഴികളില്‍ മാരകമായ അളവില്‍ ആന്റിബയോട്ടിക്കുകള്‍ കുത്തിവയ്ക്കുന്നതായി പഠന റിപ്പോര്‍ട്ട്. ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസം നടത്തിയ പഠനറിപ്പോര്‍ട്ട് ടെലഗ്രാഫ് ദിനപത്രമാണ് പുറത്തുവിട്ടത്. ഗുരുതരമായ അസുഖങ്ങള്‍ക്ക് ഏറ്റവും അവസാന ഉപായമായി ഉപയോഗിക്കുന്ന പ്രഹരശേഷിയുള്ള കോളിസ്റ്റീന്‍ എന്ന ആന്റി ബയോട്ടിക്കുകളാണ് കോഴികളില്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആരോഗ്യ വിദഗ്ദരുടെ നിര്‍ദേശമോ അറിവോ ഇല്ലാതെ ഇത്തരത്തിലുള്ള ടണ്‍കണക്കിന് ആന്റി ബയോട്ടിക്കുകള്‍ ഇന്ത്യയിലേക്ക് എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വര്‍ഷം തോറും നൂറുടണിനു മുകളില്‍ കോളിസ്റ്റീന്‍ എന്ന ആന്റിബയോട്ടിക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. കോഴികളുടെ അതിവേഗ വളര്‍ച്ചയിലൂടെ ലാഭം ലക്ഷ്യമിട്ടാണ് ഇത്തരം ക്രമക്കേടുകള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കോഴികള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലേക്കാണ് ഇത്തരം മരുന്നുകള്‍ ഏറ്റവും അധികം ഇറക്കുമതി ചെയ്യപ്പെടുന്നത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ കുത്തിവയ്പ്പ് മൃഗങ്ങളിലും വലിയ മാറ്റങ്ങള്‍ക്കാണ് കാരണമാകുന്നത്. ഇത്തരം മരുന്നുകള്‍ കുത്തിവെച്ച ഇറച്ചി ഭക്ഷിക്കുന്നത് ജീവനുവരെ ഹാനിയാണ്. ഇതിന്റെ ഉപയോഗം വര്‍ധിക്കുന്നതോടെ മൊത്തം ജീവി വര്‍ഗത്തിന് തന്നെ വന്‍വിപത്താണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം