ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കാനുള്ള യോഗ്യത ചിത്രയ്ക്കില്ല; കാരണങ്ങള്‍ വിശദീകരിച്ച് പി ടി ഉഷ

തിരുവനന്തപുരം: ലണ്ടനില്‍ നടക്കുന്ന ലോക ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ  പി.യു. ചിത്രയെ ഉള്‍പ്പെടുത്താത്ത  സംഭവത്തിൽ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് പി ടി ഉഷ.കായികമന്ത്രി എ.സി. മൊയ്തീനാണ് ഉഷ ചിത്രയെ ഒഴിവാക്കിയത് സംബന്ധിച്ച് വിശദീകരണം നൽകിയിരിക്കുന്നത്.

ലോക ചാന്പ്യൻഷിപ്പിനു പങ്കെടുക്കാനുള്ള യോഗ്യത മാനദണ്ഡങ്ങൾ ചിത്രയ്ക്ക് ഇല്ലെന്നു അത്‌ലറ്റിക് ഫെഡറേഷൻ കണ്ടെത്തിയിരുന്നു. അതിനാലാണ് ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും കൂടാതെ  നിരീക്ഷക എന്ന നിലയിൽ തനിക്കു ഇതില്‍ ഇടപെടാൻ സാധിക്കില്ലായിരുന്നുവെന്നും ഉഷ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം