ചിത്രയെ ഒഴിവാക്കിയത് പിടി ഉഷയുടെ അറിവോട് കൂടിയാണെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ

ന്യൂഡൽഹി: അത്‌ലറ്റിക് ഫെഡറേഷൻ ഭാരവാഹികളും പി.ടി. ഉഷയും ചേർന്നാണ് പി.യു. ചിത്രയെ ലോക ചാന്പ്യൻഷിപ്പിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതെന്നു സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജി.എസ്. രണ്‍ധാവ.

ലോക ചാന്പ്യൻഷിപ്പിൽനിന്നു പി.യു. ചിത്രയെ ഒഴിവാക്കിയതിൽ തനിക്കു പങ്കില്ലെന്നു പി.ടി. ഉഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താൻ സെലക്ഷൻ കമ്മിറ്റി അംഗമല്ല. നിരീക്ഷക എന്ന നിലയിലാണ് കമ്മിറ്റിയിൽ പങ്കെടുത്തത്. ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്നായിരുന്നു തന്‍റെ താത്പര്യമെന്നും ഉഷ പ്രതികരിച്ചിരുന്നു.എന്നാല്‍ ഉഷയുടെ ഈ വാദങ്ങളെ തിരുത്തുന്നതാണ് ചെയര്‍മാന്റെ വാദം.ചിത്രയെ ഒഴിവാക്കിയത് തന്‍റെ മാത്രം തീരുമാനപ്രകാരമല്ലെന്നും രണ്‍ധാവ പറഞ്ഞു.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം