വിടവാങ്ങൽ മൽസരത്തിലും ബോൾട്ട് വേഗരാജാവ്

ജമൈക്ക: സ്വന്തം നാട്ടിലെ വിടവാങ്ങൽ മൽസരത്തിലും ഉസൈൻ ബോൾട്ട് വേഗരാജാവ്. തന്‍റെ ഐതിഹാസികമായ സ്പ്രിന്‍റ് ജീവിതത്തിൽനിന്നു വിടപറയുന്നതിനു മുന്നോടിയായി ജമൈക്കയിലെ കിം​ഗ്സ്റ്റ​ണ്‍ നാ​ഷ​ണ​ല്‍ സ്റ്റേഡിയത്തിലായിരുന്നു ബോൾട്ടിന്‍റെ അവസാന മത്സരം. 10.03 സെക്കൻഡിലാണ് ബോൾട്ടിന്‍റെ ഫിനിഷിംഗ്.

ഇ​തേ സ്റ്റേ​ഡി​യ​ത്തി​ല്‍ പ​തി​ന​ഞ്ചു​ വ​ര്‍ഷം മു​ന്‍പ് 200 മീ​റ്റ​റി​ല്‍ ലോ​ക ജൂ​ണി​യ​ര്‍ സ്വ​ര്‍ണം നേ​ടി​യാ​ണു ബോ​ള്‍ട്ടിന്റെ റെക്കോര്‍ഡ്‌കളുടെ തുടക്കം.  എ​ട്ട് ഒ​ളി​മ്പി​ക്‌​സ് സ്വ​ര്‍ണ​വും 11 ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പ് വി​ജ​യ​ങ്ങ​ളു​മാ​യി ബോ​ള്‍ട്ട്  ചരിത്രം തിരുത്തി എഴുതി. 100 മീ​റ്റ​റി​ല്‍ 9.58 സെ​ക്ക​ന്‍ഡി​ന്‍റെ​യും 200 മീ​റ്റ​റി​ല്‍ 19.19 സെ​ക്ക​ന്‍ഡി​ന്‍റെ​യും ലോ​ക റി​ക്കാ​ര്‍ഡ് ബോ​ള്‍ട്ടിന്‍റെ പേരിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം