ഐ.ഇ.എസിനും ഐ.എസ്.എസിനും ഇപ്പോള്‍ അപേക്ഷിക്കാം

upsc-logo1യു.പി.എസ്.സി നടത്തുന്ന ഇന്ത്യന്‍ ഇക്കണോമിക് സര്‍വിസ് (ഐ.ഇ.എസ്), ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വിസ് (ഐ.എസ്.എസ്) എന്നീ പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഐ.ഇ.എസിന് അപേക്ഷിക്കുന്നവര്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്നോ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നോ ഇക്കണോമിക്സ്/അപൈ്ളഡ് ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ഇക്കണോമെട്രിക്സില്‍ പി.ജി ബിരുദം നേടിയിരിക്കണം.

ഐ.എസ്.എസിന് അപേക്ഷിക്കുന്നവര്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്നോ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നോ സ്റ്റാറ്റിസ്റ്റിക്സ്/അപൈ്ളഡ് സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ് ഉള്‍പ്പെടുന്ന ബിരുദമോ ഇവയിലേതെങ്കിലുമൊന്നില്‍ മാസ്റ്റര്‍ ബിരുദമോ നേടിയിരിക്കണം. വിദേശ സര്‍വകലാശാലകളില്‍നിന്നും യു.ജി.സി അംഗീകരിച്ച കല്‍പിത സര്‍വകലാശാലകളില്‍നിന്നും ഇതേ യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം.

പ്രായപരിധി: 21-30. എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വികലാംഗര്‍ക്ക് 10ഉം വര്‍ഷത്തെ ഇളവുണ്ട്.

അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിന് 200 രൂപ. എസ്.സി-എസ്.ടി, വനിതകള്‍, വികലാംഗര്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. എസ്.ബി.ഐ ശാഖകളില്‍ നേരിട്ടോ നെറ്റ് ബാങ്കിങ് വഴിയോ എസ്.ബി.ടിയുടെ വിസ/മാസ്്റ്റര്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ പണമടക്കാം.
അപേക്ഷിക്കേണ്ട വിധം: യു.പി.എസ്.സിയുടെ വെബ്സൈറ്റിലൂടെ. രണ്ടു ഭാഗങ്ങളായാണ് അപേക്ഷ. സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഇ-മെയില്‍ ലഭിക്കും. അവസാന തീയതി: ഫെബ്രുവരി 12. മാര്‍ച്ച് ഏഴുമുതല്‍ ഏപ്രില്‍ നാലുവരെ ഇ-അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
മേയ് 13ന് പരീക്ഷ നടത്തും. കേരളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം.  കൂടുതല്‍ വിവരങ്ങള്‍ക്ക്: www.upsc.gov.in/

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം