ഉപ്പും മുളകും താരം ജൂഹിക്ക് സംഭവിച്ച അപകടത്തിന്റെ ഞെട്ടല്‍ മാറാതെ സീരിയല്‍ ലോകം;ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു അപകടം; മറ്റേതെങ്കിലും വാഹനമാണെങ്കില്‍ ജീവന്‍ പോകുമായിരുന്നു; തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് ജൂഹി പറയുന്നു

ഫ്ലോവേസ് ചാനലിലെ ഉപ്പും മുളകും  പരിപാടിയിലൂടെ സുപരിചിതയായ താരം  ലച്ചുവിന് അപകടം സംഭവിച്ചു എന്ന്‍ അറിഞ്ഞപ്പോള്‍ തന്നെ പ്രേഷകര്‍ അമ്പരപ്പിലാണ്. ഒടുവില്‍ തനിക്ക് പറ്റിയ അപകടത്തെ കുറിച്ച് ലച്ചു തന്നെ വീഡിയോയിലൂടെ പറഞ്ഞു. ആ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ലച്ചു ഒരു പാതി മലയാളി കുട്ടി മാത്രമാണെന്നും യഥാര്‍ത്ഥ പേര് ജൂഹി രുസത്ഗിയാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. എല്ലാവരും ലച്ചു എന്ന് തന്നെ വിളിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും ജൂഹി ഒരിക്കല്‍ അപരഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് ജൂഹിക്ക് അപകടം സംഭവിച്ചത്. വലിയ മറ്റേതെങ്കിലും വാഹനം ആണെങ്കില്‍ കഥ കഴിഞ്ഞിരുന്നു എന്നാണു താരം വീഡിയോയിലൂടെ പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനൊപ്പം  ബൈക്കില്‍ സഞ്ചരിക്കവേയാണ് പള്ളിമുക്കില്‍ വച്ച്  അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് ഇടിച്ചതിനെത്തുടര്‍ന്ന് ലച്ചുവിന്റെ കാലിന് ക്ചതവ് സംഭവിച്ചിട്ടുണ്ട്. വലതുകാലിന് പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. അപകടം നടന്നു  ഉടന്‍ തന്നെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെത്തി  ചികിത്സ തേടി. പരിക്ക് ഗുരുതരമല്ലെന്ന് ജൂഹി പറഞ്ഞു.കാലിന്റെ വേദനയും മറ്റും മാറുന്നത് വരെ താരം വിശ്രമത്തിലാണ് അതിനാല്‍ ഉപ്പും മുളകും ലോക്കേഷനിലും ഇപ്പോള്‍ വരണ്ടെന്നാണ് ജൂഹിയെ കാണാന്‍ എത്തിയ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

ആദ്യമായിട്ടാണ് താന്‍ ഇത്തരത്തില്‍ ഒരു അപകടത്തില്‍ പെടുന്നതെന്നും താരം പറയുന്നു.   വീഴ്ചയെത്തുടര്‍ന്നുള്ള വേദനയും ഉണ്ട്. ഇഷ്ടെ പോലെ മരുന്നുണ്ടെന്നും പറഞ്ഞ് മരുന്നിന്റെ കവറും ജൂഹി വീഡിയോയിലൂടെ കാണിക്കുന്നുണ്ട്.ഉപ്പും മുളകും എന്ന ഒരു പരിപാടി കൊണ്ട് തന്നെ നിരവധി മലയാളികളുടെ ഇഷ്ട താരാമായി ഈ പെണ്‍കുട്ടി മാറി കഴിഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം