ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് സരിത;സോളാര്‍ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. സരിതയുടെ കത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പേരില്‍ കേസെടുക്കണമെന്ന് കമ്മീഷന്റെ ശുപാര്‍ശ ചെയ്തു.

ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് സരിത വെളിപ്പെടുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷന്‍ കണ്ടെത്തി.

2 കോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
പണം കൈമാറിയത് ക്ലിഫ് ഫൗസില്‍ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റി.

ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ.

മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനും കമ്പനിയെ സഹായിച്ചതില്‍ പങ്കെന്നും കമീഷന്‍ കണ്ടെത്തി. മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തു.

ആര്യാടന്‍ മുഹമ്മദും ലൈംഗികപീഡനം നടത്തി. എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നസറുള്ള വഴി 7 ലക്ഷം രൂപ എപി അനില്‍ കുമാര്‍ കൈപ്പറ്റി.

മുന്‍മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. ഹൈബി ഈടന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. കെസി വേണുഗോപാലും ബലാല്‍സംഗം ചെയ്തു.

ജോസ് കെ മാണി എം പി ദില്ലിയില്‍ വച്ച് വദനസുരതം നടത്തി. ആര്യാടന്‍ മുഹമ്മദ് 25 ലക്ഷം രൂപ സരിതയില്‍ നിന്നും കൈപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം