സാാര്‍ 16 ന്റെ ഹര്‍ത്താല്‍ രണ്ട് ദിവസമാക്കാന്‍ ഓപ്ഷനുണ്ടോ; പി പി തങ്കച്ചനോട് മലപ്പുറംകാരന്റെ ചോദ്യം വൈറലാകുന്നു

 

 

കോഴിക്കോട്: സര്‍; 16ാം തീയതിലുള്ള ഹര്‍ത്താല്‍ മാറ്റി വയ്ക്കാനുള്ള വല്ല സാധ്യതയുണ്ടോ?

ഫോണില്‍ മലപ്പുറംകാരന്റെ ചോദ്യം. ഇല്ല ഹര്‍ത്താല്‍ മാറ്റുന്നില്ല. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ മറുപടി. ഫോണിലൂടെ വിളിച്ച രസികന്‍ തുറന്നു പറഞ്ഞു….ഒരു ടൂര്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്….രണ്ട് ദിവസമാക്കാന്‍ വല്ല ഓപ്ഷനുണ്ടോ സാറെ…..ഇല്ല! …എന്നാല്‍ 16 എന്നുള്ള തീയതി ഇനി മാറ്റുന്നില്ല തങ്കച്ചന്റെ മറുപടി.

എന്നാല്‍ 17 കൂടി ഒന്ന് ആഡ് ചെയ്താല്‍ ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴവും …..വലിയൊരു അവധി കിട്ടും. ബംഗാളിലൊക്കെ നടക്കും പോലെ ഒരു ദിവസം കൂടി ആഡ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടോ സര്‍….ഒടുവില്‍ തങ്കച്ചന്‍ ഫോണ്‍ കട്ട് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഈ ഫോണ്‍ റെക്കോര്‍ഡ്.

 

 

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം