യുഎഇയില്‍ മൂല്യവര്‍ധിത നികുതി അടുത്ത ജനുവരി 1 മുതല്‍

അബുദാബി: അടുത്ത ജനുവരി ഒന്നുമുതല്‍ രാജ്യത്ത് മൂല്യവര്‍ദ്ധിത നികുതി നിലവില്‍ വരുമെന്ന് യുഎഇ ധനമന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനിസ് അല്‍ ഖൗരി . ജിസിസി രാഷ്ട്രങ്ങളുടെ തീരുമാനപ്രകാരം അഞ്ച് ശതമാനം ആയിരിക്കും വാറ്റ്.അഞ്ച് ശതമാനത്തിലധികം വാറ്റ് ഈടാക്കുന്നത് ആലോചനയില്‍ ഇല്ലെന്നും ധനമന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനിസ് അല്‍ ഖൗരി പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് 2018 ജനുവരി 1 ഒന്ന് മുതല്‍ രാജ്യത്ത് അഞ്ച് ശതമാനം മൂല്യവര്‍ദ്ധിത നികുതി നിലവില്‍ വരും എന്ന് യുഎഇ ധനമന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനിസ് അല്‍ ഖൗരി വ്യക്തമാക്കിയത്. ജിസിസി ധാരണയുടെ അടിസ്ഥാനത്തില്‍ മറ്റ് അംഗരാജ്യങ്ങളിലും ഇതെ സമയം തന്നെ വാറ്റ് നിലവില്‍ വരും.ര ാജ്യാന്തരനാണയ നിധിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണ് വാറ്റ് ഏര്‍പ്പെടുത്തുന്നത്.എണ്ണേതര വരുമാനം വര്‍ദ്ധിപ്പിക്കലാണ് ലക്ഷ്യം.

ആദ്യ വര്‍ഷം പന്ത്രണ്ടായിരം കോടി ദിര്‍ഹം ആണ് വാറ്റില്‍ നിന്നും ആദ്യ വര്‍ഷം യുഎഇ പ്രതീക്ഷിക്കുന്നത്.രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.9 ശതമാനം വരും ഇത്.ആദ്യഘട്ടത്തില്‍ ഒരലക്ഷം അമേരിക്കന്‍ ഡോളര്‍ വാര്‍ഷിക വരുമാനം ഉള്ള കമ്പനികളെ രജിസ്റ്റര്‍ ചെയ്യിക്കാനാണ് ശ്രമം.അതെസമയം തന്നെ ആരോഗ്യംവിദ്യാഭ്യാസം ഗതാഗതം തുടങ്ങിയ ഏഴ് സെക്ടറുകള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും എന്നും യൂനീസ് അല്‍ ഖൗരി പറഞ്ഞു.അതെസമയം നികുതി അഞ്ച് ശതമാനത്തിലധികം വര്ദ്ധികപ്പിക്കുന്നത് സംബന്ധിച്ച് ആലോചന ഇല്ലെന്നും ധനമന്ത്രാലയം അണ്ടര്‌സെറക്രട്ടറി പറഞ്ഞു.സാമൂഹ്യസാമ്പത്തിക രംഗത്തുണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് ആഴത്തിലുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഭാവിയില്‍ മൂല്യവര്‍ദ്ധിത നികുതി ഉയര്‍ത്തി ല്ലെന്നും യൂനീസ് അല്‍ ഖൗലരി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം