അര സ്പൂണ്‍ മഞ്ഞള്‍കൊണ്ട് ചാടിയ വയര്‍ കുറയും ദിവസത്തിനുള്ളില്‍

By | Thursday January 12th, 2017

ചാടിയ വയര്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ദോഷം വരുത്തുന്ന ഒന്നാണ്. ശരീരത്തില്‍ അല്‍പം തടി കൂടിയാല്‍ ആദ്യം തടിയ്ക്കുന്ന ശരീരഭാഗമാണ് വയര്‍.വയര്‍ കുറയ്ക്കാനും വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. വലിയ പ്രയാസമൊന്നും കൂടാതെ ചെയ്യാന്‍ പറ്റുന്ന ഒന്നാണ് താഴപ്പെറയുന്നത്. നാം കറികളിലും മറ്റും ഉപയോഗിയ്ക്കുന്ന മഞ്ഞള്‍ ഉപയോഗിച്ചുള്ള ഒരു ആയുര്‍വേദ വിദ്യ.

മഞ്ഞള്‍ ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരു ആയുര്‍വേദ പാനീയമാണ് ഇതിനു സഹായിക്കുന്നത്. മഞ്ഞള്‍, ജീരകം, കറുവാപ്പട്ട എന്നിവയാണ് ഇതിനു വേണ്ടത്.

ജീരകപ്പൊടി-അര ടീസ്പൂണ്‍.ജീരകത്തില്‍ ക്യൂമിനാല്‍ഡിഹൈഡ് എന്നൊരു ഓയിലുണ്ട്. ഇത് കൊഴുപ്പു കുറയ്ക്കുന്നതിന് ഏറെ സഹായകമാണ്.

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍. മഞ്ഞളിലെ കുര്‍കുമിന്‍ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായകമാണ്. അനാവശ്യകൊഴുപ്പും ഇതു നീക്കം ചെയ്യും.

കറുവാപ്പട്ട പൊടി-അര ടീസ്പൂണ്‍. കറുവാപ്പട്ട പൊതുവെ തടി കുറയ്ക്കാന്‍ സഹായകമായ ഒന്നാണ്. ഇത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു.

 

ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഇത് നല്ലപോലെ തിളപ്പിയ്ക്കണം. ഇതിലേയ്ക്ക് ഈ മൂന്നു ചേരുവകളിട്ട് അല്‍പസമയം കൂടി തിളപ്പിച്ച ശേഷം വാങ്ങി വയ്ക്കാം. ഈ പാനീയം ദിവസം പല തവണയായി കുടിയ്ക്കുന്നത് വയര്‍ കുറയാന്‍ ഏറെ സഹായകമാണ്. അസിഡിറ്റി പ്രശ്‌നങ്ങളുള്ളവരെങ്കില്‍ അല്‍പം മാത്രം ജീരകം ഉപയോഗിയ്ക്കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം