വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ലിന്‍ രാജിവച്ചു. റഷ്യയ്ക്കു ഉപരോധം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കങ്ങളെക്കുറിച്ച് അവര്‍ക്ക് വിവരം കൈമാറിയതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് റിപ്പോര്‍ട്ടു നല്കാന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഫ്ലിന്‍ രാജി പ്രഖ്യാപിച്ചത്. ലഫ്റ്റനന്റ് ജനറല്‍ ജോസഫ് കൈത്ത് കെല്ലോഗിന് താല്‍ക്കാലിക ചുമതല കൈമാറിയതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം