മണ്ണിടിഞ്ഞ് വീണ് നാല് പേര്‍ മരിച്ചു

തിരുവനന്തപുരം: പാങ്ങപ്പാറയില്‍ ഫ്ലാറ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയിലേക്ക് മണ്ണിടിഞ്ഞു വീണ് നാല് പേര്‍ മരിച്ചു. ബംഗാള്‍ സ്വദേശികളായ ഹര്‍നാദ് (28), ഭോജോസ് (32), സഫര്‍ (35) എന്നിവരും മറ്റൊരു ബംഗാള്‍ തൊഴിലാളിയുമാണ് മരിച്ചത്.

വൈകിട്ട് നാലോടെപാങ്ങപ്പാറ സി.എച്ച്.മുഹമ്മദ് കോയ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്‍റലി ചലഞ്ച്ഡ് കേന്ദ്രത്തിന് സമീപമാണ് സംഭവം. ഫ്ലാറ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ 80 അടി താഴ്ചയില്‍ മതില്‍ നിര്‍മിച്ചു വരികയായിരുന്നു. ഇതിനിടെയുണ്ടായ മണ്ണിടിച്ചിലിലാണ് തൊഴിലാളികള്‍ മരിച്ചത്.

മണ്ണിനടിയിൽ കൂടുതൽ തൊഴിലാളികള്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് തെരച്ചില്‍ നടത്തുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം