ആലുവയില്‍ ഭിന്നലിങ്കകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; കഴുത്തില്‍ കയര്‍ കുരുങ്ങിയ പാടുകള്‍

കൊച്ചി: ആലുവയില്‍ ഭിന്നലിങ്കകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ കയര്‍ കുരുങ്ങിയ പാടുകള്‍ മരിച്ചത് ട്രാന്‍സ്‌ജെന്‍ഡര്‍ ആയ ഗൗരി ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. .ആലുവ ടൗണ്‍ഹാളിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

തമിഴ്‌നാട് സ്വദേശിയാണ് ഗൗരിയെന്നാണ് അറിയുന്നത്. ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിന് സമീപത്തുള്ള കാട് മൂടിയ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

കാട് മൂടിക്കിടക്കുന്നതിനാല്‍ ആളുകള്‍ പോകാത്ത സ്ഥലം ആണിത്. സമീപവാസിയായ വ്യക്തിയാണ് ഗൗരിയുടെ മൃതദേഹം ആദ്യം കണ്ടതും വിവരം പോലീസിനെ അറിയിച്ചതും.

ഗൗരിയെ സ്ഥിരമായി ഈ പ്രദേശത്ത് കാണാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കുറ്റിക്കാടിന് നടുവില്‍ ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് മറച്ച നിലയില്‍ ആയിരുന്നു ഗൗരിയുടെ മൃതദേഹം കിടന്നിരുന്നത്.

ഗൗരിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയ പാടുകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു.

 

ഗൗരിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം എണ്ണത്തില്‍ കൂടുതലുള്ള ജില്ലയാണ് എറണാകുളം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം