ഒഴിവായത് വന്‍ ദുരന്തം; ആളില്ലാത്ത ട്രെയിന്‍ സ്വയം ഉരുണ്ട് മറ്റൊരു ട്രാക്കില്‍ കയറി

കൊച്ചി: ആളില്ലാത്ത ട്രെയില്‍ സ്വയം ഉരുണ്ട് മറ്റൊരു ട്രാക്കില്‍ കയറി. ഒഴിവായത് വന്‍ ദുരന്തം. എറണാകുളം നോര്‍ത്തിനും ഇടപ്പള്ളി റെയില്‍വെ സ്റ്റേഷനും ഇടയില്‍ ആണ് ട്രെയില്‍ സ്വയം ഉരുണ്ട് ട്രാക്കില്‍ കയറിയത്. എറണാകുളത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. ഏത് ട്രെയിനാണ് സ്വയം ഉരുണ്ട് പോയതെന്ന് സ്ഥിരീകരിച്ചിട്ടില്ല. തിരുവനന്തപുരത്തുനിന്നും കോഴിക്കോട് പോകുന്ന ജനശതാബ്ദി എക്സ്പ്രസ് എറണാകുളം സൗത്തില്‍ രാവിലെ 11 മണിയാകുമ്ബോഴും പിടിച്ചിട്ടിരിക്കുകയാണ്. 7.45ന് എറണാകുളം സൗത്തില്‍ നിന്നും പുറപ്പെടേണ്ടിയരുന്ന നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്സ്പ്രസ് ഇപ്പോഴും എറണാകുളം സൗത്തില്‍ പിടിച്ചിട്ടിരപിക്കുകായണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം