ടി.പി:കമ്മ്യൂണിസ്റ് നന്മയ്ക്ക് വേണ്ടി പോരാടിയ ധീരന്‍:വി.എസ്

vs

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. ടി.പി .കമ്മ്യൂണിസ്റ് നന്മയ്ക്ക് വേണ്ടി പോരാടിയ ധീരന്‍ . കമ്മ്യൂണിസ്റ് നന്മായിരുന്നു ടി.പിയുടെ ലക്ഷ്യമെന്നും വി.എസ് പറഞ്ഞു. ടി.പി കേസിലെ വിധി ബുധനാഴ്ച വരാനിരിക്കേയാണ് സിപിഎം നേതൃത്വത്തെ വെട്ടിലാക്കി വി.എസ് തുറന്നടിച്ചത്. ടി.പിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലാണ് വി.എസിന്റെ പരാമര്‍ശം. ടി.പി കേസിലെ പ്രതികളെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസ് ജയിലില്‍ പോയി കണ്ടത് ദുരൂഹമാണ്. കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം