ടിപി വധം; ക്രൈംബ്രാഞ്ച് വിടി ബല്‍റാം എംഎല്‍എയുടെ മൊഴിയെടുത്തു

പാലക്കാട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പരാമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ക്രൈം ബ്രാഞ്ച് സംഘം വി.ടി ബല്‍റാം എം.എല്‍.എയില്‍ നിന്ന് മൊഴിയെടുത്തു. ടി.പി വധക്കേസില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് ഫേസ്ബുക് പോസ്റ്റില്‍ ബല്‍റാം ആരോപിച്ചിരുന്നു. ഇതിന്റെ വിശദീകരണമാണ് തൃത്താലയിലെത്തി ക്രൈം ബ്രാഞ്ച് സംഘം ബല്‍റാമില്‍ നിന്ന് തേടിയത്. ബി.ജെ.പി ജില്ലാ സെക്രട്ടറി രാജീവിന്റെ മൊഴിയിലാണ് നടപടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം