കൈയ്യബദ്ധം പറ്റിയതാണ്; ഒടുവില്‍ മലയാളികളോട് ടൈംസ് നൗ ചാനല്‍ മാപ്പ് അപേക്ഷിച്ചു

തിരുവനന്തപുരം: കേരളത്തെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ച ടൈംസ് നൗ ഒടുവിൽ മലയാളികളോട് ക്ഷമാപണം നടത്തി. കേരളത്തെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ചതിന് ടൈംസ് നൗവിനെതിരെ കടുത്ത പ്രതിഷേധവുമായി മലയാളികൾ രംഗത്തെത്തിയതിനെ തുടര്‍ന്നാണ്‌   ചാനൽ മാപ്പു പറഞ്ഞത്.കൈയ്യബദ്ധം പറ്റിയതാണെന്നും വീണ്ടും വീണ്ടും അത്തരമൊരു വിശേഷണം നടത്തേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നുവെന്നും  ചാനലിലൂടെ അറിയിച്ചു.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരള സന്ദർശനം  നടത്തുന്നതിനെ കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിനിടെയാണ് കേരളത്തെ പാകിസ്ഥാനെന്ന് ചാനൽ വിശേഷിപ്പിച്ചത്. ഷാ കൊച്ചിയിൽ വന്നിറങ്ങിയ ഫൂട്ടേജിനൊപ്പം ‘ഷാ ഹീഡ്സ് ടു പാകിസ്ഥാൻ’ എന്നായിരുന്നു ടൈംസ് നൗ നൽകിയിരുന്നത്.ബിജെപി വേഴ്സസ് ബീഫ് എന്ന ഹാഷ് ടാഗും ഇതിനൊപ്പം ചാനൽ നൽകിയിരുന്നു. പാകിസ്ഥാന് സമാനമായ സംസ്ഥാനത്ത് ബീഫ് വിഷയത്തിൽ സമരം നടക്കുമ്പോൾ അമിത് ഷാ എത്തി എന്നാണ് ടൈംസ് നൗവിന്റെ റിപ്പോർട്ട്. ഇത് വിവാദമാവുകയും മലയാളികള്‍ ചാനലിനെതിരെ രൂക്ഷമായ രീതിയില്‍ നവമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്തു. ടൈംസ് കൗ എന്ന ഹാഷ് ടാഗിലാണ് മലയാളികള്‍ പ്രതികരിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം