തൃശ്ശൂരിനു വിസ്മയ കാഴ്ചയോരുക്കാന്‍ വീണ്ടും പെണ്‍പുലികള്‍;അരമണികെട്ടി താളചുവടുവയ്ക്കാന്‍ മണിക്കൂറുകള്‍ മാത്രം

തൃശൂര്‍: പുലിക്കൊട്ടിനു ചുവടുവെച്ച് ജനഹൃദ യങ്ങള്‍ കീഴടക്കാന്‍  ഇത്തവണ പെണ്‍പുലികളും നിരത്തിലിറങ്ങും .രണ്ടാം തവണയാണ് പെണ്‍പുലികള്‍ കളത്തിലിറങ്ങുന്നത് .കഴിഞ്ഞ വര്‍ഷമാണ്‌ ആദ്യമായ് പെണ്‍പുലികള്‍ രങ്ങത്തെത്തിയിരുന്നത്.കോട്ടപ്പുറം ദേശം പുലിക്കളി ആഘോഷ കമ്മിറ്റിയാണ് പെണ്‍പുലികളെ കാണികള്‍ക്ക് മുന്നിലെത്തിക്കുന്നത്.  പെണ്‍പുലികള്‍ പുലിത്താളം ചവിട്ടുമ്പോള്‍ കൊട്ടികയറുവാനും പ്രത്യേക പെണ്‍സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

ഒരേ മെയ്‌വഴക്കത്തില്‍ അരമണി കിലുക്കി ഒരേ താളച്ചുവടോടെയെത്തുന്ന പുലിസംഘങ്ങള്‍ ഇന്ന് തൃശൂര്‍ നഗരത്തെ  കീഴടക്കും. ജില്ലയിലെ ഓണാഘോഷത്തിന് സമാപനം കുറിച്ചാണ് ഇന്ന് പുലിക്കളി അരങ്ങേറുക.നാല്പതോളം പെണ്‍പുലികള്‍  പുലിതാളമിടാനായി എത്തുന്നു എന്നതാണ് ഈ വര്‍ഷത്തെ  പുലിക്കളിക്ക് മറ്റുകൂട്ടുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാളും ഇരട്ടിയോളം പെണ്‍പുലികലികളാണ് ചുവടു വയ്ക്കാനെത്തുന്നത്.ഈ വര്‍ഷ പുലിക്കളി   കാണികളുടെ കണ്ണിനു കാഴ്ചാആസ്വാദന  വിരുന്നോരുക്കുമെന്നതില്‍ സംശയമില്ല .

നാല്പത് വര്‍ഷത്തോളം പുലിവേഷമണിഞ്ഞ് ജനമനസുകളില്‍ സ്ഥാനം പിടിച്ച തൃശ്ശൂര്‍ക്കാരുടെ പ്രിയങ്കരനായ വേലായുദ്ദേട്ടനും പുലിക്കളിക്ക് മറ്റേകും .നഗരവീഥികളില്‍ വിസ്മയ കാഴ്ചയോരുക്കാനയുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ്    ഓരോ പുലിക്കളി സംഘങ്ങളും.

നാല് മണിയോടെ  നടുവിലാല്‍വഴി  ആദ്യ പുലിക്കൂട്ടം സ്വരാജ് ഗ്രൗണ്ടില്‍ പ്രവേശിക്കും .തുടര്‍ന്ന് തൃശൂര്‍ സ്വരാജ് ഗ്രൗണ്ടില്‍ വൈകിട്ട് അഞ്ചിന് മന്ത്രി വി എസ് സുനില്‍കുമാര്‍ പുലിക്കളിയുടെ ഫഌഗ് ഓഫ് നിര്‍വഹിക്കും. കോട്ടപ്പുറം ദേശം പുലിക്കളി ആഘോഷ കമ്മിറ്റി, കാനാട്ടുകര പുലിക്കളി സംഘം, വിയ്യൂര്‍ സെന്റര്‍ പുലിക്കളി സമിതി, അയ്യന്തോള്‍ ദേശം, നായ്ക്കനാല്‍ പുലിക്കളി സമാജം, നായ്ക്കനാല്‍ വടക്കേ അങ്ങാടി ദേശം എന്നീ ആറ് ടീമുകളാണ് ഇത്തവണ പുലിക്കളിക്കായി രംഗത്തുള്ളത്. അയ്യന്തോള്‍ ദേശം പുലിക്കളി സംഘത്തിന്റെ ഓര്‍മ്മ പ്രഥമന്‍ അവതരണ ഗാനത്തോടെയാണ് ഇത്തവണയും പുലിക്കളി അരങ്ങേറുക.

തൃശൂര്‍ ബാനര്‍ജി ക്ലബില്‍ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന പുലിക്കളിയുടെ ചമയ പ്രദര്‍ശനം ഇന്നലെ വൈകിട്ടോടെ സമാപിച്ചു.

പുലിക്കളിക്ക് ചരിത്രംഇങ്ങനെ ;

തൃശൂരിലുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളം കമ്പനിയിലെ ഒരു വിഭാഗം പട്ടാളക്കാരാണ് പുലിക്കളിക്ക് തുടക്കമിട്ടതെന്നാണ് ഉത്ഭവവുമായി ബന്ധപ്പെട്ട ഒരു കഥ. പിന്നീട് തദ്ദേശീയരായ അഭ്യാസികള്‍ പുലിക്കളി വേഷം കെട്ടിയാടിയതായും പറയുന്നു. ഉലക്കമേല്‍ ചുവടുവെച്ചും മെയ്യഭ്യാസം പ്രകടിപ്പിച്ചുമുള്ളതായിരുന്നു അന്നത്തെ പുലിക്കളി. പിന്നീട് പുലിക്കളി കുടവയറന്മാരുടെതായി. കുടവയറിലാണ് പുലിമുഖങ്ങള്‍ വരക്കുന്നത്.

ഇന്ന് രാവിലെ മുതല്‍ക്കുതന്നെ തൃശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.സ്വരാജ് റൗണ്ടിലും സമീപറോഡുകളിലും പാര്‍ക്കിങ്ങ് അനുവദിക്കില്ല.

പുലിക്കളിക്ക് ശേഷം 5.30 ന് ഇരിങ്ങാലക്കുട ജിതാ ബിനോയിയും സംഘവും അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും 6.30ന് പിന്നണി ഗായിക സിതാരയും ബാന്‍ഡ് മലാറിക്കസും ചേര്‍ന്ന് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് നൈറ്റുമുണ്ടായിരിക്കും.

ഏറെ ആവേശത്തോടെയാണ് തൃശൂര്‍ നഗരം പുലിക്കളിക്കായി കണ്ണിമചിമ്മാതെ കാത്തിരിക്കുന്നത് .

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം