തൃശ്ശൂര്‍ ചേലക്കരയില്‍ വയോധികയുടെ മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ചേലക്കര :തൃശ്ശൂര്‍ ചേലക്കരയില്‍ ∙ വയോധികയെ കൊന്നു മൃതദേഹം ചാക്കിൽകെട്ടി കാട്ടിൽ ഉപേക്ഷിച്ച നിലയിൽകണ്ടെത്തി . ചേലക്കര ഒടുവത്തൊടി   ചന്ദ്രനെഴുത്തച്ചന്‍റെ    ഭാര്യ കല്യാണിയമ്മയെയാണ്

പുലാക്കോട്  സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ കൊന്നു ചാക്കിലാക്കിയ നിലയില്‍ കണ്ടെത്തിയത്.

രാവിലെ ക്ഷേത്രത്തില്‍ വിളക്കു വയ്ക്കാന്‍ പോയ സ്ത്രിയാണ് മൃതദേഹം കണ്ടത് ഉടനെ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു .

ഫൊറൻസിക് വിദഗ്ധരെത്തി മൃതദേഹം പരിശോധിച്ചു. തലയ്ക്കു ക്ഷതമേറ്റതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്‌ .തലക്കടിച്ചു കൊന്നതവാം എന്നതാണ് പോലീസിന്‍റെ നിഗമനം .കല്യാണിയമ്മയുടെ സ്വര്‍ണാഭരങ്ങള്‍ മോഷണം പോയിട്ടുണ്ട്.
കല്യാണിയമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസമെന്നു പൊലീസ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം