മ്മക്ക് വെടിക്കെട്ട് കാണണം, മ്മക്ക് ആനേടെ വൃണം നോക്കി നിന്ന് എന്തൂട്ടാ ചന്തം ന്ന് നൊണ പറയണം അതിന് ഹർത്താല് നടത്തും; വെടിക്കെട്ടിന് വേണ്ടി ഹര്‍ത്താല്‍ നടത്തുന്ന ഗഡീസിനെതിരെ തൃശൂര്‍ക്കാരിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്

 തൃശൂര്‍:സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ പൂരപ്പെരുമ നിലനിര്‍ത്താനായി ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍  തൃശൂര്‍ ജില്ലയില്‍  വ്യാഴായ്ച്ച രാവിലെ 6 മണിമുതല്‍ വൈകീട്ട് 6 മണിവരെ ഹര്‍ത്താല്‍ നടത്തുകയാണ്. പൂരത്തിന്റെ വെടിക്കെട്ടിന് വേണ്ടി  തൃശൂര്‍ ഘടികള്‍  ഹര്‍ത്താല്‍ നടത്തുമ്പോള്‍  തൃശ്ശൂര്‍ക്കാരിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വൈറലാവുന്നു. വെടിക്കെട്ടും ആനയുമാണ് തൃശൂർ എന്ന് മനുഷ്യത്വവും ആനത്വവുമില്ലാതെ വ്യാജമായി അഭിമാനിക്കുക്കകയാണ്. 110 മനുഷ്യർ കത്തിയും പൊട്ടിത്തെറിച്ചും ഉരുകിയും പുറ്റിങ്ങലിൽ ഇല്ലാതായിപ്പോയതിന്റെ ഓർമകൾ അത്രയും വ്യക്തതയോടെ ഉണ്ടായിരുന്നപ്പോഴും കഴിഞ്ഞ വർഷം വെടിക്കെട്ട് പൂർവാധികം ‘ഭംഗി ‘ യോടെ നടത്താൻ ക്രൂരമായ വാശി കാണിച്ചവരാണ് തൃശൂർക്കാരെന്നുമാണ് മനില സി മോഹന്‍ എന്ന തൃശൂര്‍ക്കാരി ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ പറയുന്നത്.

110 മനുഷ്യർ കത്തിയും പൊട്ടിത്തെറിച്ചും ഉരുകിയും പുറ്റിങ്ങലിൽ ഇല്ലാതായിപ്പോയതിന്റെ ഓർമകൾ അത്രയും വ്യക്തതയോടെ ഉണ്ടായിരുന്നപ്പോഴും കഴിഞ്ഞ വർഷം വെടിക്കെട്ട് പൂർവാധികം ‘ഭംഗി ‘ യോടെ നടത്താൻ ക്രൂരമായ വാശി കാണിച്ചവരാണ് തൃശൂർക്കാർ. ഈ വർഷവും അത് ആവർത്തിക്കുന്നു. വെടിക്കെട്ടും ആനയുമാണ് തൃശൂർ എന്ന് മനുഷ്യത്വവും ആനത്വവുമില്ലാതെ വ്യാജമായി അഭിമാനിക്കുന്നു. പത്തിലേറെ ആശുപത്രികൾ ഉള്ള തൃശൂർ ടൗണിൽ വെടിക്കെട്ടുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ആരും ഓർക്കുന്നു പോലുമില്ല. മുറിവേറ്റതും കായിക ശേഷിയില്ലാത്തതുമായ ആനകളെയാണ് നിരത്തി നിർത്തി ചന്തം കണ്ട് ആസ്വദിക്കുന്നത് എന്ന് ചിത്രങ്ങളും മെഡിക്കൽ റിപ്പോർട്ടും സഹിതം തെളിവുകൾ നൽകിയിട്ടും തൃശൂർക്കാർക്ക് മനസ്സിലായിട്ടില്ല.

വെടിക്കെട്ടിനും ആനകൾക്കും നിയന്ത്രണമേർപ്പെടുത്തുമ്പോൾ ആചാരങ്ങളാണ് നിയന്ത്രിക്കപ്പെടുന്നത് എന്ന് കള്ളം പറയുകയാണ് തൃശൂരുകാർ. നാളെ ഹർത്താലാണത്രേ തൃശൂരിൽ. ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി ആഹ്വാനം ചെയ്ത ഹർത്താലിന് കോൺഗ്രസ്, ബി.ജെ.പി., ഹിന്ദു ഐക്യവേദി, വി.എച്ച്.പി , സി.എം.പി, പൂരം പ്രേമി സംഘം, എഴുത്തച്ഛൻ എഡ്യുക്കേഷണൽ ട്രസ്റ്റ് ,ശിവസേന തുടങ്ങിയ സംഘടനകളുടെ പിന്തുണയുണ്ട്.

പിന്തുണക്കാരുടെ രാഷ്ട്രീയാടിത്തറയും ലക്ഷ്യങ്ങളും തൃശൂർക്കാർക്ക് മനസ്സിലാവുന്നുണ്ടല്ലോ അല്ലേ?യെവടെ മനസ്സിലാവാൻ? ലോകത്ത് മനുഷ്യരെ ബാധിക്കുന്ന എന്ത് ആന പ്രശ്നം നടന്നാലും മ്മക്ക് ഒന്നൂല്ല. മ്മക്ക് വെടിക്കെട്ട് കാണണം. സ്വന്തം നെഞ്ചത്ത് പൊട്ടുന്നവരെ. മ്മക്ക് ആനേടെ വൃണം നോക്കി നിന്ന് എന്തൂട്ടാ ചന്തം ന്ന് നൊണ പറയണം. അതിന് ഹർത്താല് നടത്തും. മുമ്പ് ബസ്സപകടം ഉണ്ടായീന്ന് വെച്ച് ട്ട് ഇപ്പ ആരും ബസ്സില് കേറാറില്ലേരോ എന്ന് ഉടായിപ്പ് ന്യായോം പറയണം. അല്ലേ?

ഈ വെടിക്കെട്ടും ആനേം ഇല്ലെങ്കിലും പൂരത്തിനോ തൃശൂരിന്നോ ഒന്നും സംഭവിക്കാൻ പോണില്ലാന്ന് തൃശൂരാരോട് എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമോ എന്തോ?

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം