മണ്ണെണ്ണയോഴിച്ച് തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ച യുവതിയും രക്ഷിക്കാന്‍ ശ്രമിച്ച യുവാവും ഗുരുതരാവസ്ഥയില്‍

FIRE
തൃശൂര്‍: പേരാമംഗലത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ സ്ത്രീയ്ക്കും, രക്ഷിക്കാന്‍ ശ്രമിച്ച അയല്‍വാസിയായ യുവാവിനും പൊള്ളലേറ്റു. പറപ്പൂര്‍ സ്വദേശി കോട്ടയില്‍ അനിയുടെ മകള്‍ ഷാഹീദ(43), ചിറ്റിലപ്പിള്ളി എടത്തറ വീട്ടില്‍ മോഹനന്റെ മകന്‍ മോഹേഷ്(31) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഒമ്പതിനായിരുന്നു സംഭവം. ചിറ്റിലപ്പിള്ളി ഐഇഎസ് സ്കൂളിലെ സ്വീപ്പറാണ് ഷാഹിദ. മോഹേഷ് ഓട്ടോ ഡ്രൈവറാണ്. ഷാഹീദ ഏറെ നാളുകളായി ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയാണ്. ഇവരുടെ മകള്‍ വിവാഹം കഴിച്ചു പോയതായി പറയുന്നു. മോഹേഷാണ് ഷാഹീദയ്ക്ക് വീട് വാടകയ്ക്ക് എടുത്തുകൊടുത്തത്. ഇന്നു രാവിലെ ഷാഹീദ മീന്‍ വാങ്ങിച്ച് അകത്തേക്ക് പോയി അല്‍പം കഴിഞ്ഞാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. മോഹേഷാണ് ഷാഹീദയുടെ നിലവിളികേട്ട് ആദ്യം ഓടിയെത്തിയത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മോഹേഷിനും തീപ്പൊള്ളലേറ്റു. തൃശൂരില്‍നിന്നെത്തിയ ഫയര്‍ഫോഴ്സും പേരാമംഗലം പോലീസും ചേര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം