അയൽവാസിയായ യുവതിയെ പറ്റിച്ച് വീട്ടമ്മ തട്ടിയെടുത്തത് 35 പവൻ;;സ്വര്‍ണം തൃശ്ശൂരിലെ ജ്വല്ലറിയില്‍ വിറ്റു;മോഷണം നടത്തിയത് സ്വന്തം ഭര്‍ത്താവ് പോലും അറിയാതെ തന്ത്രപരമായ രീതിയില്‍

കോങ്ങാട്: അയൽവാസിയും സുഹൃത്തുമായ യുവതിയെ പറ്റിച്ച്  വീട്ടമ്മ തട്ടിയെടുത്തത് 35 പവൻ.അയൽവാസി കുമ്മംകാട്  ജനിതയുടെ ആഭരണമാണ്  വീട്ടമ്മയായ പ്രമിഷ മോഷ്ട്ടിച്ചത്. ജനിതയുടെ വീട്ടിൽ പ്രമിഷ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. ബാങ്കിലെ ലോക്കറിൽനിന്ന് ജനിത എടുത്തുകൊണ്ടുവന്ന ആഭരണങ്ങൾ ജനിത പ്രമിഷയ്ക്ക് വീട്ടില്‍ വന്നപ്പോള്‍ കാണിച്ചുകൊടുത്തിരുന്നു. മുറിയിലെ ബുക്ക്ഷെൽഫിലാണ് ആഭരണങ്ങൾ സൂക്ഷിച്ചത്. ഈസമയം ആഭരണങ്ങൾ ഇങ്ങനെ വെക്കരുതെന്ന് പ്രമിഷ പറഞ്ഞിരുന്നത്രെ.ജനിതയുടെ ഭർത്താവ് സി ഐ എസ്എഫ്  ഉദ്യോഗസ്ഥനാണ്. വീട്ടില്‍ ജനിതയെ കൂടാതെ ഭര്‍ത്താവിന്റെ  അച്ഛനും അമ്മയുമാണ്   താമസം. ഇതെല്ലാം ആദ്യമേ അറിയാവുന്ന പ്രമിഷ തന്ത്രപൂര്‍വ്വം  സ്വർണം മോഷ്ടിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 18ന് വൈകുന്നേരം ജനിത വീട്ടിനു പുറത്തേക്ക് ഇറങ്ങുന്നതുകണ്ട പ്രമിഷ ജനിതയെ ഫോണിലേക്ക് വിളിച്ചു എവിടെയാണ് പോകുന്നത് എന്നൊക്കെ അന്വേഷിച്ചു. മാവേലിസ്റ്റോറിലേക്കാണ് പോകുന്നതെന്ന് ജനിത പറയുകയും ചെയ്തു.ഈസമയം പ്രമിഷ ഇവരുടെ വീട്ടിലെത്തി. വീടിന് മുൻവശത്തിരിക്കുകയായിരുന്ന ജനിതയുടെ അച്ഛനോട് വീടിനുമുകളിൽ കൊപ്ര ഉണക്കാനിട്ടിരിക്കുന്ന വല എടുക്കണമെന്ന് പറഞ്ഞ് വീടിനുള്ളിലേക്ക് പോയി.
ആഭരണം കാണാനില്ലെന്ന ജനിതയുടെ പരാതിയിൽ  കോങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രമിഷയാണ് അവിടെ സ്വർണം നഷ്ടപ്പെട്ടപ്പോൾ എത്തിയതെന്ന് പൊലീസിന് മനസ്സിലായി. പ്രമിഷയെ ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഭർത്താവ് അറിയാതിരിക്കാൻ പ്രമിഷ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സ്വർണാഭരണങ്ങൾ തൃശ്ശൂരിലെ ജൂവലറിയിൽ വിറ്റതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച കോങ്ങാട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം