മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത കേസില്‍ സഹപാഠിയായ യുവാവ് അറസ്റ്റില്‍

thrissur suicideതൃശ്ശൂര്‍: വരാക്കരയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് മരിച്ച പെണ്‍കുട്ടിയുടെ സഹപാഠി അറസ്റ്റില്‍.തൃശ്ശൂര്‍ അത്താണി സ്വദേശി അനന്തുവാന് പിടിയിലായത്. പെണ്‍കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ആത്മഹത്യക്ക് കാരണമായത് സഹപാടി മെനഞ്ഞ നുണക്കഥ. പെണ്‍കുട്ടിയോട് നിരവധി തവണ പ്രേമാഭ്യര്ഥ നനടത്തിയിരുന്നു യുവാവ്‌. നിരസിച്ച ശില്പ്പയോടുള്ള പ്രതികാരമായി പ്രതിശ്രുത വരന്‍റെ മൊബൈല്‍ ഫോണിലേക്ക് ശില്പ്പയ്ക്കൊപ്പമുള്ള ഏതാനും ഫോട്ടോകള്‍ അയച്ചുകൊടുക്കുകയും ശില്പ്പയുമായി പ്രണയത്തിലാണെന്ന് അവകാശപ്പെട്ട് സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. ഉറപ്പിച്ച വിവാഹം മുടങ്ങിയ മനോവിഷമത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തത്. യുവാവിനെതിരെ പോലീസ് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി കേസെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം