തൃശൂരില്‍ മൂന്നംഗ കുടുംബം ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് പുറത്ത്

thrissur suicideതൃശ്ശൂര്‍:  മൂന്നംഗ കുടുംബം ജീവനൊടുക്കിയത് കാമുകന്‍റെ ക്രൂര പ്രതികാരത്തെ തുടര്‍ന്നെന്ന് ആത്മഹതി കുറിപ്പ്. തൃശ്ശൂര്‍ വരാക്കര ചുക്കിരിക്കുന്ന് തുപ്രത്ത് ബാബു (54),ഭാര്യ സവിത(42),മകള്‍ ശില്‍പ(22)എന്നിവരാണ്‌ ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകീട്ട് ഇവര്‍ താമസിക്കുന്ന വീടിനുസമീപത്തെ പഴയ വീട്ടില്‍ വിഷം കഴിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മകളുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതില്‍ മനംനൊന്താണ് ഇവര്‍ ആത്മഹത്യ ചെയ്തത്.

ശില്‍പയുടെ മുന്‍ കാമുകനായ യുവാവ് പ്രതിശ്രുത വരന് ഫോട്ടോ സഹിതം വാട്സ് ആപ് മെസേജ് അയച്ചതിനെ തുടര്‍ന്ന്‍ വിവാഹം മുടങ്ങുകയായിരുന്നു. വിഷം കഴിക്കുന്നതിന് തൊട്ടുമുന്‍പ് ശില്‍പ വിവരമറിയിച്ചതിനെ തുടര്ന്ന് വീട്ടിലെത്തിയ ബാബുവിന്റെ സഹോദരന്റെ മകനാണ് അബോധാവസ്ഥയില്‍ ഇവരെ കണ്ടെത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ശില്പയുടെ പരിചയക്കാരനായ അത്താണി സ്വദേശിയായ യുവാവ് മുമ്പ് പകര്‍ത്തിയ ചിത്രങ്ങള്‍ വിവാഹമുറപ്പിച്ചിരുന്ന യുവാവിന് അയച്ചുകൊടുത്തതിനെതുടര്‍ന്നാണ് വിവാഹം മുടങ്ങിയതെന്നു കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കൂടുതല്‍ ചിത്രങ്ങള്‍ തന്റെ കൈയിലുണ്ടെന്നു കാണിച്ച് ഈ യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും കത്തില്‍ സൂചിപ്പിക്കുന്നു. ശില്‍പയുടെ ഭാവിവരന് അത്താണിയിലെ യുവാവ് അയച്ചുകൊടുത്ത ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളല്ലെന്ന് പോലീസ് വ്യക്തമാക്കി. ഈ ചിത്രങ്ങള്‍ പോലീസ് പരിശോധിച്ചിട്ടുണ്ട്.  പുതുക്കാട് സിഐ എന്‍.മുരളീധരന്‍, വരന്തരപ്പിള്ളി എസ്‌ഐ വി.അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്  അന്വേഷണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം