തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വിശാല സഖ്യമെന്ന ആവശ്യമുന്നയിച്ച് സിപിഐഎം ത്രിപുര ഘടകം

ത്രിപുരയിലെ തോല്‍വി സിപിഐഎമ്മിന്റെ നയരൂപീകരണത്തെ സ്വാധീനിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബ്രിജന്‍ ധര്‍ പറഞ്ഞു. തോല്‍വിയുടെ അടിസ്ഥാനത്തില്‍ അഖിലേന്ത്യ നയം ചര്‍ച്ചചെയ്യേണ്ടത് ആവശ്യമാണ്. വര്‍ഗീയതയ്ക്കെതിരെ ദേശീയതലത്തില്‍ വിശാല സഖ്യത്തെ പിന്തുണയ്ക്കണം. വിശാല സഖ്യം സംബന്ധിച്ച് വി.എസ് അച്യുതാനന്ദന്റെ നിലപാട് ചര്‍ച്ചചെയ്യണമെന്നും ബ്രിജന്‍ ധര്‍ പറഞ്ഞു.

ത്രിപുരയിലെ തോല്‍വിയോടെ യെച്ചൂരി ലൈന്‍ സ്വീകരിക്കാതെ മുന്നോട്ടുപോകാനാകില്ല എന്ന ശക്തമായ നിലപാടിലേക്ക് മാറുന്നതിന്റെ സൂചനയായി സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍.

മുമ്പ് ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാമെന്ന അഖിലേന്ത്യാ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ നിലപാടിനെ തള്ളി കേരളാ ഘടകവും, പ്രകാശ് കാരാട്ട് പക്ഷവും രംഗത്തെത്തിയിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി ധാരണയാകാമെന്ന നിലപാടില്‍ തന്നെയാണ് സിപിഐയും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം