അപവാദ പ്രചരണം; ഷാനി പ്രഭാകറിന്റെ പരാതിയില്‍ മൂന്ന്‍ പേര്‍ കൂടി പിടിയില്‍

കൊച്ചി: മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയ മൂന്ന് പേര്‍കൂടി പിടിയിലായി. തൃശൂര്‍ പുത്തൂര്‍ സുനീഷ് ചന്ദ്രന്‍ (31), തിരുവനന്തപുരം സ്വദേശി ദിനൂപ് ചന്ദ്രന്‍ (32), കായംകുളം അക്കിനാട്ട് മനോജ് (30) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി.

ഷാനി നല്‍കിയ പരാതിയില്‍ ആലുവ കൂവപ്പാടം നന്ദനത്തില്‍ പി വി വൈശാഖ്(32), കണ്ണൂര്‍ പേരാവൂര്‍ പ്രസാദ് (30) എന്നിവരെ മരട് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മരട് എസ്‌ഐ ആന്റണി ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ട് 67എ പ്രകാരമാണ് അറസ്റ്റ്. അഞ്ച് വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം