ജമ്മു കാശ് മീരില്‍ ഏറ്റുമുട്ടല്‍ ; 3 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപെട്ടു

ജമ്മു: ശനിയാഴ്ച പുലര്‍ച്ചെ ജമ്മു കാശ് മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.    അക്രമികള്‍ കെട്ടിടത്തിനുള്ളിലിരുന്ന് സുരക്ഷാ ജീവനക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവന്മാരും ഒരു പോലീസ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്.

ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടവും പരിസരവും സൈന്യം വളഞ്ഞിട്ടുണ്ട്.  വെള്ളിയാഴ്ച, അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റിനു നേര്‍ക്കു പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത് .ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം