കൂലി കൂട്ടില്ലെന്ന് തോട്ടമുടമകള്‍; തൊഴിലാളികള്‍ സമരം വ്യാപിപ്പിക്കുന്നു

haisonതിരുവനന്തപുരം: തോട്ടം തോഴിലാളികള്‍ക്കു കൂലികൂട്ടിനല്‍കണമെന്ന ആവശ്യത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് ഇടതു തൊഴിലാളിസംഘടനകള്‍. തൊഴിലാളികളുടെ വേതനം 500 ആക്കണമെന്ന ആവശ്യത്തില്‍ നിന്ന് എന്തുവന്നാലും പിന്നോട്ടില്ലെന്നു സിഐടിയു നേതാവ് എളമരം കരീം പറഞ്ഞു. ഇതുസംബന്ധിച്ചു നാളെനടക്കുന്ന യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. തോട്ടങ്ങള്‍ നഷ്ടത്തിലാണെന്നുളള തോട്ടമുടമകളുടെ വാദം തട്ടിപ്പാണെന്നും ഇത് അംഗീകരിക്കില്ലെന്നും എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ പറഞ്ഞു. നിലവില്‍ 500 രൂപ കൂലിനല്‍കാനുളള അന്തരീക്ഷം എല്ലാ തോട്ടങ്ങളിലും ഉണ്ടെന്നും അതു നല്‍കാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഇരുനേതാക്കളും വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം