അന്തരിച്ച നടി തൊടുപുഴ വാസന്തിയോട് മാപ്പപേക്ഷിച്ച് കുഞ്ചാക്കോ ബോബന്‍

അന്തരിച്ച ചലച്ചിത്ര നടി തൊടുപുഴ വാസന്തിയ്ക്ക് ആദരാഞ്ജലികളുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. വേണ്ട സമയത്ത് സഹായിക്കാന്‍ കഴിയാതെ പോയതിന് മാപ്പപേക്ഷിച്ച് കൊണ്ടാണ് ചാക്കോച്ചന്‍ വാസന്തിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

തൊടുപുഴ വാസന്തി ചേച്ചി… അഭിനയ ജീവിതത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച കലാകാരിക്ക്, അവര്‍ക്കാവശ്യമുള്ള സമയത്ത് സഹായം ചെയ്യാന്‍ വൈകിയതിന് മാപ്പപേക്ഷിച്ച് കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു ചാക്കോച്ചന്‍ കുറിച്ചു.

ദീര്‍ഘനാളായി അസുഖബാധിതയായിരുന്ന വാസന്തി ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍. പ്രമേഹരോഗം ബാധിച്ചതിനെ തുടര്‍ന്ന് വലതു കാല്‍ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.

നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിരുന്ന വാസന്തിയെ പക്ഷെ സിനിമാലോകം തിരിഞ്ഞു നോക്കിയില്ല. രോഗത്തിന്റെ അവശതകള്‍ക്കും കഷ്ടപാടുകള്‍ക്കുമിടയില്‍ ആരാലും തിരിഞ്ഞു നോക്കാനില്ലാതെ കഴിഞ്ഞിരുന്ന വാസന്തിയുടെ ദയനീയ ജീവിതം മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനെത്തുടര്‍ന്ന് സഹായിക്കാന്‍ ഒരുങ്ങി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് വേദനകളില്ലാത്ത ലോകത്തേയ്ക്ക് അവര്‍ യാത്രയായത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം