അനാശ്യാസ്യം ആരോപിച്ച് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് പോലീസ് കസ്റ്റഡിയില്‍

thiruvalloorവടകര : അനാശാസ്യം ആരോപിച്ച് തോടന്നൂര്‍  ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്ടിനെയും പയ്യോളി ബ്ലോക്ക്‌ പഞ്ചായത്ത് മുന്‍ വനിതാ അംഗത്തെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വടകര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ടും കോണ്ഗ്രസ് മുതിര്‍ന്ന നേതാവുമായ തിരുവള്ളൂര്‍ മുരളിയെയും പയ്യോളി സ്വദേശി യുവതിയെയുമാണ് വടകര പോലീസ് കസ്റ്റഡിയിലെടുത്തത്. വടകര നഗരത്തിലെ കീര്‍ത്തി മുദ്ര ടാക്കീസിനു സമീപത്തുള്ള കെട്ടിടത്തില്‍  നിന്നാണ് ഇരുവരെയും അനാശാസ്യം ആരോപിച്ചു നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. മന്ത്രിമാരും എം.പി.മാരും ഉള്‍പ്പടെയുള്ള സംസ്ഥാന കോണ്ഗ്രസ് നേതാക്കളുമയി ബന്ധമുള്ള മുരളിയുടെ അറസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. വടകര സി.ഐ.യും.എസ.ഐ.യുമായും  തിരുവള്ളൂര്‍ മുരളി പരസ്യമായി തര്‍ക്കത്തിനിറങ്ങുകയും ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാര സത്യാഗ്രഹം ഉള്‍പ്പെടെയുള്ള പ്രക്ഷോപം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

മുറിയില്‍ കോണ്ഗ്രസ് പ്രവര്‍ത്തകയുമായി സംസാരിച്ചിരിക്കുമ്പോള്‍ ചിലര്‍ പുറത്തുനിന്ന് മുറി പൂട്ടി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്നും ആരോപണത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും മുരളിയുമായി ബന്ധമുള്ളവര്‍ പറയുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.ഐ.സി.സി. കൊടുത്തയച്ച 50   ലക്ഷം രൂപ ഇദ്ദേഹം തട്ടിയതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ ട്രെയിന്‍ യാത്രക്കിടയില്‍ തന്നെ മയക്കി കിടത്തി ആരോ പണം അപഹരിച്ചതായി തിരുവള്ളൂര്‍ മുരളി പറഞ്ഞിരുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം