മേക്കപ്പിനൊന്നും പരിധിയില്ല മക്കളേ; ഈ വീഡിയോ കണ്ടാല്‍ നിങ്ങളും പറയും

വെബ് ഡെസ്ക്

മേക്കപ്പ് ചെയ്ത് സുന്ദരികളാകാന്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ഇഷ്ടമാണ്. മേക്കപ്പ് കൊണ്ട് സൗന്ദര്യമില്ലാത്തയാള്‍ക്കും സൗന്ദര്യമുണ്ടാക്കാം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇത്തരത്തിലെ ഒരു വീഡിയോയാണ്. മേക്കപ്പിന്റെ വിസ്മയക്കാഴ്ച കാണിച്ചുതരികയാണ് ക്വി ഹുവാഹു എന്ന ചൈനീസ് യുവതി. പല തരത്തിലുള്ള മേക്കപ്പ് ടെക്‌നിക്കുകള്‍ ഉപയോഗിച്ച് തന്റെ രൂപം തന്നെ മാറ്റി കാഴ്ചക്കാരെ അമ്പരിപ്പിക്കുകയാണ് ക്വി.

മേക്കപ്പ് ടെക്‌നിക്കിന്റെ റിവേഴ്‌സ് ഓര്‍ഡറും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.14 മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ ക്വി ഹുവാഹു പലതരം മേക്കപ്പ് വസ്തുക്കള്‍ തന്റെ മുഖത്ത് ഉപയോഗിക്കുന്നുണ്ട്. വീഡിയോ തുടങ്ങുമ്പോള്‍ കാണുന്ന ക്വിയ്ക്ക് മേക്കപ്പിന്റെ ഓരോഘട്ടം കഴിയുന്തോറും അത്ഭുതപ്പെടുത്തുന്ന പരിണാമമാണ് സംഭവിക്കുന്നത്.

സ്‌കിന്നിന്റെ നിറം, മൂക്കിന്റെയും ചുണ്ടിന്റെയും ആകൃതി എന്നിവയെല്ലാം മേക്കപ്പിലൂടെ പൂര്‍ണ്ണമായും മാറ്റിയിരിക്കുന്നു. കണ്ണുകള്‍ കൂടി ഹൈലൈറ്റ് ചെയ്തതോടെ തീര്‍ത്തും മറ്റൊരാളായി മാറുകയാണ് ക്വി ഹുവാഹു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോ കണ്ട പലരും ഇതു സത്യമാണോ അതോ വ്യാജമാണോ എന്നാണ് ചോദിക്കുന്നത്.

Loading...