മോഷ്ടിക്കാന്‍ കയറിയ കടയില്‍ കിടന്നുറങ്ങിപ്പോയ കള്ളന്‍ പിടിയില്‍

theifടെക്‌സാസ്: ഉറക്കം ചിലപ്പോള്‍ നിയന്ത്രണാതീതമാവാം… മോഷ്ടിക്കാനായി കയറിയ കടയിൽ ഉറങ്ങിപ്പോയ കള്ളൻ പിടിയില്‍. റിക്കർഡോ കാർഡോണ എന്ന കള്ളനാണ് തന്റെ അശ്രദ്ധ കൊണ്ട് പിടിക്കപ്പെട്ടത്.

മോഷ്ടിക്കാനായി ഹുഡ്സൺ മീറ്റ്സ് ഷോപ്പിൽ കയറിയപ്പോൾ ഇരുപത്തിയെട്ടുകാരനായ കാർഡോണ ഒരിക്കലും ഇത്തരത്തിലൊരു ക്ലൈമാക്സിനെപ്പറ്റി ചിന്തിച്ചു കാണില്ല. ഇരുപത് മിനിറ്റോളം സമയം എടുത്ത് ഇയാൾ കടയുടെ മുൻ വാതിൽ തകർക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സിസി കാമറയിൽ പതിഞ്ഞിട്ടുണ്ട്.  അതിന് ശേഷം അവിടെ നിന്നും സോസേജ് എടുത്ത് കഴിച്ച ശേഷം ഇയാൾ ഓഫീസിന് പിറകിലായി കിടന്ന് ഉറങ്ങിപ്പോവുകയായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പിറ്റേന്ന് രാവിലെ ഏഴ് മണിയോടെ പൊലീസ് ഉദ്യോഗസ്ഥർ കടയിലെത്തി കാർഡോണയെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ അതിക്രമിച്ച് കടന്നതിന് ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്. താൻ കഴിഞ്ഞ രാത്രിയിൽ സുഹൃത്തുക്കളുമായി ചേർന്ന് മദ്യപിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം