ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു; 2400 അടിയെത്തും മുന്‍പ് അണക്കെട്ട് തുറക്കുമെന്ന് എം എം മണി

വെബ് ഡെസ്ക്

ജലനിരപ്പ് 2400 അടിയിലേക്ക് എത്തുന്നതിനു മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നുവിടുമെന്ന് വൈദ്യുതവകുപ്പു മന്ത്രി എം എം മണി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇനിയും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അപകടത്തിന് സാധ്യതയുള്ളതിനാല്‍ അണക്കെട്ട് തുറക്കും. എന്നാല്‍ രാത്രി കാലങ്ങളില്‍ അണക്കെട്ട് തുറക്കില്ലെന്നും പകല്‍ മാത്രമായിരിക്കും തുറക്കുകയെന്നും ജനപ്രതിനിധികളുടെ യോഗത്തില്‍ മന്ത്രി പറഞ്ഞു.

വൈദ്യുതി ഉത്പാദനത്തിന് വേണ്ടി വെള്ളം കരുതിവയ്ക്കേണ്ട സാഹചര്യമില്ല. വെള്ളം തുറന്നുവിടുന്നതില്‍ അപാകതയില്ല. 2403 അടിയാണ് അണക്കെട്ടിലെ സംഭരണ ശേഷി. നിലവില്‍ 2392.9 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ഇത് 2400 അടിയിലെത്തുന്നതിനു മുമ്പ് അണക്കെട്ട് ക്രമേണ തുറന്നുവിട്ട് അപകടസാധ്യത ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.

അടിയന്തര സാഹചര്യം നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.മുല്ലപ്പെരിയാറിലെ വെള്ളം സ്പില്‍വേ വഴി ഒഴുക്കിക്കളയാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പെരിയാറിന്റെ താഴെ ഭാഗത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നത് അടക്കമുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം