നടിയെ ആക്രമിച്ച കേസ് ; കാവ്യക്ക് മുൻകൂർ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്ന് ഹൈകോടതി

കൊച്ചി: നടി  ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി.

കാവ്യയെ അറസ്റ്റ് ചെയ്യില്ലെന്ന പ്രോസിക്യൂഷൻ വാദം ഹൈക്കോടതി അംഗീകരിച്ചു. ഇതേത്തുടർന്ന്, അറസ്റ്റിന് സാധ്യതയില്ലാത്തിനാൽ മുൻകൂർ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്ന്കോടതി വ്യക്തമാക്കുകയായിരുന്നു.

“ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന്‍റെ  ഭാര്യയെന്നനിലയില്‍ തന്നെ പീഡിപ്പിക്കുകയാണെന്നും കുടുംബത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും” കാവ്യ ഹര്‍ജിയില്‍ പറയുന്നു.

കേസിലെ പ്രധാന പ്രതി പള്‍സര്‍സുനിയുടെ മൊഴി പ്രകാരം കേസില്‍ പറയുന്ന മാഡം കാവ്യയാണെന്നായിരുന്നു വിലയിരുത്തല്‍.എന്നാല്‍ തനിക്ക്  സുനിയുമായി പരിചയമില്ലെന്നും മാഡം സാങ്കല്‍പ്പിക കഥാപാത്രമാണെന്നും  കാവ്യ തുറന്നടിച്ചു .

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം