നടിമാരുടെ ഇത്തരം അവസ്ഥയ്ക്ക് കാരണം ഇതുപോലുള്ളവരാണ് ; രാജേന്ദ്രനെതിരെ വിശാല്‍ രംഗത്തെ

‘വിഴിത്തിരു’ എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിയില്‍ ടി രാജേന്ദര്‍ ധന്‍സികയെ പരസ്യമായി ചീത്ത വിളിച്ചതില്‍ നടനും സംവിധായകനുമായ ടി ആര്‍ രാജേന്ദ്രനെതിരെ നടനും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ രംഗത്തെത്തി.
“രാജേന്ദ്രനെപ്പോലുള്ള ഒരു മുതിര്‍ന്ന വ്യക്തി ഇത്തരത്തില്‍ ചെയ്തത് മോശമായെന്നും അദ്ദേഹത്തിന്‍റെ  പ്രവൃത്തിയെ താന്‍ ശക്തമായി അപലപിക്കുന്നുവെന്നും വിശാല്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.”
വാര്‍ത്താസമ്മേളനത്തില്‍      ധന്‍സിക ഒരിക്കല്‍ പോലും തന്‍റെ  പേര് പറഞ്ഞില്ല  എന്ന കാരണത്താലാണ്  രാജേന്ദര്‍ ക്ഷുഭിതനായത്.

സംഭവത്തില്‍ ധന്‍സിക മാപ്പ് പറഞ്ഞിട്ടും രാജേന്ദ്രന്‍റെ അമര്‍ഷം അവസാനിച്ചില്ല. വീണ്ടും വീണ്ടും ധന്‍സികയെ ശകാരിച്ചു.  അവസാനം സഹിക്കാനാവാതെ    ധന്‍സിക  മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിതുമ്പി
എന്നാല്‍ .ധന്‍സിയോട് ചെയ്തത് തെറ്റാണെന്നും ഈ പ്രവൃത്തിയെ ശക്തമായി എതിര്‍ക്കുന്നെന്നും വിശാല്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് വിശാല്‍ പത്രക്കുറിപ്പും ഇറക്കി ;വിശാലിന്‍റെ പത്രക്കുറിപ്പിങ്ങനെ ;
പത്ര സമ്മേളനത്തില്‍ തന്‍റെ  പേര് പരാമര്‍ശിക്കാന്‍ വിട്ടുപോയതിന്‍റെ  പേരില്‍ ടി ആര്‍ രാജേന്ദര്‍ ധന്‍സികയെ തുടര്‍ച്ചയായി അപമാനിച്ച വിവരം അറിയാനിടയായി. ധന്‍സിക മാപ്പ് പറഞ്ഞിട്ട് പോലും
ടിആര്‍ ഒരു ബഹുമുഖ പ്രതിഭയാണ്, പക്ഷേ ഒരു വലിയ സദസ്സിനെ അഭിമുഖീകരിക്കുന്ന അവസരത്തില്‍ നമ്മള്‍ പലപ്പോഴും പലരുടെയും പേര് വിട്ടുപോകുന്നത് സ്വാഭാവികമാണ്.

തന്‍റെ  പേര് പരാമര്‍ശിക്കാന്‍ വിട്ടുപോയെന്ന് ടിആര്‍ കുറ്റപ്പെടുത്തിയപ്പോള്‍ ധന്‍സിക അദ്ദേഹത്തിന്‍റെ  കാലില്‍ വീണ് പോലും  മാപ്പ് ചോദിച്ചു.
പക്ഷെ തന്‍റെ  മകളുടെ പ്രായം മാത്രമുള്ള ധന്‍സികയോട് അദ്ദേഹം ക്ഷമിക്കാന്‍ തയ്യാറായില്ല.

ക്ഷമാപണം നടത്തിയിട്ടും ധന്‍സികയെ നിരന്തരം ലക്ഷ്യമിട്ട ടിആര്‍ രാജേന്ദ്രന്‍റെ  പ്രവൃത്തിയെ ഞാന്‍ ശക്തമായി അപലപിക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം