താരനെ തടയാന്‍ വേപ്പെണ്ണ തയ്യാര്‍; കുറിപ്പടി വായിക്കാം

എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് താരന്‍. താരന്‍ ഉണ്ടാകുന്നതിന് കുഞ്ഞുങ്ങളെന്നോ വലിയവരെന്നോ വ്യത്യാസമില്ല. താരന്റെ ലക്ഷണങ്ങള്‍ ചൊറിച്ചില്‍, കഠിനമായ മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകുക, തലയോട്ടിയിലെ തൊലിയില്‍ ചെറിയ വിള്ളലുകള്‍ തുടങ്ങിയവ. ചിലതരം എണ്ണകളുടേയും സ്‌പ്രേകളുടേയും നിരന്തരമായ ഉപയോഗവും താരനു കാരണമാകാറുണ്ട്. ശിരോ ചര്‍മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ടും താരന്‍ ഉണ്ടാകാം.

തലയോട്ടിയിലെ എണ്ണമായമില്ലാത്ത അവസ്ഥയിലും താരന്‍ ഉണ്ടാകാം. ഇതൊക്കെയാണ് പൊതുവായ കാരണമെങ്കിലും തലയോട്ടിയിലെ സെല്ലുകള്‍ ഇല്ലാതായി പോകുന്നതും താരന്‍ ഉണ്ടാകാനുള്ള കാരണമാണ്. താരന്‍ ഇല്ലാതാക്കാന്‍ ആര്യവേപ്പുകൊണ്ട് സാധിക്കുമെന്നാണ് ആയുര്‍ വേദത്തില്‍ പറയുന്നത്. വിദഗ്ദരുടെ അഭിപ്രായത്തില്‍ എല്ലാ ദിവസവും രാവിലെ വേപ്പില ചവച്ച് കഴിച്ചാല്‍ താരന്‍ പോകുമെന്നാണ്. തേന്‍ കുട്ടി കഴിക്കുകയോ അല്ലെങ്കില്‍ തേനും വേപ്പിലയും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുടിക്കുയോ ചെയ്യുന്നതും നല്ലതാണ്.

വേപ്പെണ്ണ: വേപ്പില കൊണ്ട് എണ്ണ ഉണ്ടാക്കി ഉപയോഗിക്കാം. വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണ്. വേപ്പില വെളിച്ചെണ്ണയില്‍ തിളപ്പിക്കുക. ശേഷം രണ്ടുതുള്ളി നാരങ്ങാ നീരു ചേര്‍ക്കുക. ഈ എണ്ണ രാത്രിയില്‍ തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് രാവിലെ കഴുകി കളയുക.

വേപ്പിലയും തൈരും: താരന്‍ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല കോമ്പിനേഷനാണ് വേപ്പിലയും തൈരും. വേപ്പില പേസ്റ്റാക്കി അതില്‍ ഒരു കപ്പ് തൈരു ചേര്‍ത്ത് 1520 മിനിട്ട് തലയില്‍ തേച്ച്് പിടിപ്പിച്ച ശേഷം കഴുകി കളയുക.

വേപ്പില ഹെയര്‍ മാസ്‌ക്: ഇതും നമ്മുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ഒന്നാണ്. വേപ്പിലയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയോട്ടിയില്‍ തേക്കുക. ഒരു ഹെയര്‍ മാസ്‌ക്ക് പോലെ. നല്ലതുപോലെ ഉണങ്ങിയ ശേഷം കഴുകി കളയുക. നിങ്ങള്‍ക്കു തന്നെ ഇതിന്റെ വ്യത്യാസം നേരിട്ട് തിരിച്ചറിയാം.

വേപ്പില ഹെയര്‍ കണ്ടീഷണറായും ഉപയോഗിക്കാം. കുറച്ച് വേപ്പില എടുത്ത് തിളപ്പിക്കുക. മുടിയില്‍ ഷാംമ്പു ഇട്ട് കഴുകിയതിനു ശേഷം തണുത്ത വേപ്പില ഈ മിശ്രിതം ഉപയോഗിച്ച് കഴുകാം. ആയുര്‍വേദ വിധി പ്രകാരം വേപ്പില ദിവസവും ഉപയോഗിക്കുന്നത് മുടിയെ സംരക്ഷിക്കാന്‍ സഹായിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം