കാശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബന്ദിപ്പൂരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈന്യം ഒരാളെ വധിച്ചു. ഒരു ജവാനു പരിക്കേറ്റു. കഴിഞ്ഞ ദിവസം അഖ്നൂരിൽ ജിആർഇഎഫ് ക്യാമ്പിനു നേർക്കു തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ പ്രദേശവാസികളായ മൂന്നു തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു.

   പുലര്‍ച്ചെ മൂന്നുമണിയോടെ ക്യാമ്പില്‍ അതിക്രമിച്ച് കടന്ന ഭീകരര്‍ ഗ്രനേഡുകള്‍ പൊട്ടിക്കുകയും, വെടിയുതിര്‍ക്കുകയുമായിരുന്നു. അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മാണവും, പരിപാലനവും അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ജനറല്‍ റിസര്‍വ് എഞ്ചിനീയര്‍

ഫോഴ്സിലെ ഉദ്യോഗസ്ഥരാണ് ആക്രമണത്തില്‍ മരിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം