കശ്മീരില്‍ ഏറ്റുമുട്ടല്‍;മൂന്നു തീവ്രവാദികളെ വധിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മരണം. മൂന്ന് തീവ്രവാദികളും ഒരു സൈനികനുമാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഏറ്റുമുട്ടല്‍നടന്നത്. കൊല്ലപ്പെട്ടവര്‍ ജെയ്ഷെ മുഹമദ് (ജെഇഎം) പ്രവര്‍ത്തകരാണെന്ന് ജെഇഎം വക്താവ് അവകാശപ്പെട്ടു.

കൊല്ലപ്പെട്ട മൂന്ന് പേരില്‍ ജെഇഎം കമാന്‍ഡറായ മുഹമ്മദ് ഭായി, പുല്‍വാമ സ്വദേശിയായ വസിം എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. മരിച്ചവരില്‍ ഒരാള്‍ ജെയ്ഷെ മുഹമദ് മേധാവി മസൂദ് അസറിന്റെ അനന്തരവനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്

പുല്‍വാമയിലെ കാണ്ഡില്‍ അഖ്ലാര്‍ ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ നടത്തുകയായിരുന്നു. തീവ്രവാദികള്‍ വെടിയുതിര്‍ത്തതോടെ സൈന്യവും തിരിച്ചടിച്ചു. രാഷ്ട്രീയ റൈഫിള്‍സ്, സംസ്ഥാന പൊലീസ്, സിആര്‍പിഎഫ് എന്നീ സേനാവിഭാഗങ്ങള്‍ സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ആരംഭിച്ച വെടിവയ്പ്പ് രാത്രി വൈകിയും തുടര്‍ന്നു. പുലര്‍ച്ചെയോടെ ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.

സുരക്ഷാ ഉദ്യോഗസ്ഥനായ ലാന്‍സ് നായിക് വ്രഹ്മപല്‍ സിങാണ് കൊല്ലപ്പെട്ട സൈനികന്‍. എറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര പ്രതിനിധി ദിനേശ്വര്‍ ശര്‍മ ഇന്നലെ കശ്മീരില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തീവ്രവാദികള്‍ തിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ചത്. ഞായറാഴ്ച പുല്‍വാമയില്‍ നടന്ന വെടിവയ്പ്പിന് പിന്നിലും കൊല്ലപ്പെട്ട ഭീകകര്‍ തന്നെയാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഈ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം