സോളാര്‍ ഇടപാട്; മുഖ്യമന്ത്രിയ്ക്ക് 5 കോടി പത്തുലക്ഷം കോഴ നല്‍കി; ബിജു രാധാകൃഷ്ണന്‍

biju-radhakrishnanതിരുവനംതപുരം : സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിക്ക് 5 കോടി പത്തുലക്ഷം കോഴ നേരിട്ട് നല്‍കിയെന്നു ബിജു രാധാകൃഷ്ണന്‍. പാലക്കാട് കിന്‍ഫ്രയില്‍ ടീം സോളാറിനു ഭൂമി വിട്ടുകിട്ടുന്നതിനു വേണ്ടിയാണ് കോഴ കൊടുത്തത്.മൂന്നുതവനയായാണ് പണം കൈമാറിയത്. 40 ലക്ഷം രൂപ ജോപ്പനും ജിക്കുമോനും വഴി നല്‍കി. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത് എറണാകുളം ഗസ്റ്റ്‌ ഹൌസില്‍ വച്ചാണ്.ടീം സോളാറിന്‍റെ വിഹിതം 60:40 അനുപാതത്തില്‍ വീതിച്ചെടുക്കാനും  ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ ടീം സോളാറിന്‍റെ ഡയറക്ടര്‍ ആക്കാനും ചര്‍ച്ചയില്‍ ഉണ്ടാക്കി. ജയിലിലും കോടതിയിലും മുഖ്യമന്ത്രിയുടെ ദൂതന്‍ന്‍ തന്നെ കാണാന്‍ വന്നിരുന്നെന്നും  ടീം  സോളാറിന്‍റെ വളര്‍ച്ചയില്‍ മുഖ്യമന്ത്രിയ്ക്കും പങ്കുണ്ടെന്നും  ബിജു രമേശ്‌ ആരോപിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം