കെ ടെറ്റ് പരീക്ഷയിൽ വിജയിക്കാനായില്ല;അധ്യാപിക തീ കൊളുത്തി മരിച്ചു

കണ്ണൂർ(പാനൂര്‍): കൊളവല്ലൂരിൽ ആത്മഹത്യക്ക് ശ്രമിച്ച സ്‌കൂൾ അധ്യാപിക മരിച്ചു. കൊളവല്ലൂർ എൽ പി സ്‌കൂൾ അധ്യാപിക ശ്രീതുരാജ്(23)  ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ്  പൊള്ളലേറ്റു ചികിൽസയിലായിരുന്ന അധ്യാപിക  കെ ടെറ്റ് പരീക്ഷ ഫലം അറിഞ്ഞത് മുതൽ മനോവിഷമത്തിലായിരുന്നു ശ്രീതു  പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്‍ കഴിഞ്ഞ ദിവസം വീട്ടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

 

ശരീരമാസകലം പൊള്ളലേറ്റ ശ്രീതുവിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. രണ്ട് വർഷം മുമ്പാണ് ശ്രീതു കൊളവല്ലൂർ എൽ പി സ്കൂളിൽ അധ്യാപികയായി ചേർന്നത്.കെ ടെറ്റ് പാസാകാത്തതിനെ തുടർന്ന് അധ്യാപികയായി നിയമനാംഗീകാരം ലഭിച്ചിരുന്നില്ല.ശവസംസ്ക്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ നടക്കും.ടി.പി രാജൻ മാസ്റ്ററുടെയും ഗീതയുടെയും മകളാണ്. ഏക സഹോദരൻ ശ്രീരാഗ്.

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം