കായിക അദ്ധ്യാപിക സ്കൂള്‍ ബസ്സിലെ ഡ്രൈവരോടൊപ്പംഒളിച്ചോടിയെന്ന് പരാതി ; മകനെ ഉപേക്ഷിച്ച ഭാര്യ തന്‍റെ ചികിത്സക്ക് കരുതിവെച്ച പണവുംകൊണ്ട് പോയെന്നു ഭര്‍ത്താവ്

വടകര :   സ്കൂളിലെ കായിക അദ്ധ്യാപിക  സ്വകാര്യ സ്കൂള്‍ ബസ്സിലെ ഡ്രൈവരോടൊപ്പം ഒളിച്ചോടിയെന്ന് പരാതി .

ഏഴു വയസുള്ള മകനെ ഉപേക്ഷിച്ച ഭാര്യ തന്‍റെ ചികിത്സക്ക് കരുതിവെച്ച പണവും ഭാര്യ കൊണ്ട് പോയെന്നു ഭര്‍ത്താവ്പോലീസില്‍ പരാതിപ്പെട്ടു.

മടപ്പള്ളി കടവത്ത് പറമ്പില്‍ ഷമിനയെയാണ്  കഴിഞ്ഞ ദിവസം കാണാതായത് . ഭര്‍ത്താവ് ഓട്ടപുറത്ത്  രാജേഷ് ചോമ്പാല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് . മുക്കാളിയിലെ  ഒരു സ്വകാര്യ സ്കൂള്‍ ബസ്സിലെ ഡ്രൈവരോടൊപ്പം ഒളിച്ച് ഓടി എന്നാണ് പരാതി .

മുക്കാളിയിലെ ഡ്രൈവര്‍ ഷാജിയെയും കാണാതായതായി നാട്ടുകാര്‍ പറഞ്ഞു . മടപ്പള്ളി സ്കൂള്‍ ഉള്‍പ്പെടെ രണ്ടു സ്കൂളിലെ കായിക അദ്ധ്യാപിക യാണ്  ഷമിന.

രാജേഷ് കരള്‍ രോഗത്തിന് ചികിത്സയിലാണ് . ഇതിനായി കരുതി വെച്ചപണവും കാണാതായതായി പരാതിയില്‍ പറയുന്നു .

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം